ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....

അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) യുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഷെഹനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോർട്ടത്തിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോലീസ് സർജനാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹനയുടെ മൃതദേഹം വീട്ടിലെ സ്റ്റെയർ കെയ്സിന്റെ പിടിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം.
മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുകയും ചെയ്യുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ഷെഹനയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണമുള്ളത്. സംഭവത്തിൽ, യുവതിയുടെ സുഹൃത്തും ഏഴംകുളം സ്വദേശിയുമായ യുവാവ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. തിങ്കൾ രാത്രി ഏഴോടെ വീടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു ഷെഹനയുടെ മൃതദേഹം കണ്ടത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ.
"
https://www.facebook.com/Malayalivartha

























