നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഇടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; സർക്കാർ വിദ്യാർത്ഥികളോടൊപ്പം ; ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രതികരണം

നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തിൽ ഉത്തരവാദികൾക്ക് ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ചോദ്യപ്പേപ്പർ ചോർച്ച തടയേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞതായി കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ സർക്കാർ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നുവെന്നും . ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞുവെന്നും റിജിജു അറിയിച്ചു.
എൻഡിഎ പാർലമെന്ററി പാർട്ടി 'മംഗൾ മിലാൻ' യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ ഉന്നത അഭിഭാഷകരുമായി കൂടിയാലോചിച്ച് കർശന നടപടി സ്വീകരിക്കണം.
പേപ്പർ ചോർച്ച ദേശീയ ആശങ്കയുള്ള വിഷയമാണ്, രാഷ്ട്രീയവൽക്കരിക്കരുത്. പേപ്പർ ചോർച്ച നടക്കുന്നിടത്തെല്ലാം കേന്ദ്രം മാത്രമല്ല, സംസ്ഥാനങ്ങളും കർശന നടപടി സ്വീകരിക്കണം,
തിങ്കളാഴ്ച നീറ്റ്-യുജി 2026 പേപ്പർ ചോർച്ചയിൽ സിജെപി നടത്തിയ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് റിജിജുവിന്റെ പരാമർശം.
പാർലമെന്റിലേക്കുള്ള മാർച്ച് അക്രമാസക്തമായപ്പോഴും ആവശ്യങ്ങൾ ഉന്നയിക്കാൻ പാർട്ടി പ്രതിനിധി സംഘം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കണ്ടു. എൻഡിഎ പാർലമെന്ററി പാർട്ടി യോഗം "വളരെ ഫലപ്രദമായിരുന്നു" എന്നും പ്രധാനമന്ത്രി എല്ലാ അംഗങ്ങൾക്കും നിരവധി സുപ്രധാന വിഷയങ്ങളിൽ മാർഗ്ഗനിർദ്ദേശം നൽകിയെന്നും റിജിജു പറഞ്ഞു.
https://www.facebook.com/Malayalivartha
























