Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന് ഗൂഢലക്ഷ്യം? ഓഗസ്റ്റിൽ ക്ലൈമാക്സ്

27 JULY 2026 06:57 PM IST
മലയാളി വാര്‍ത്ത
 

എന്തിനാണ് തികച്ചും അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത്? പാറ്റകളുടെ സമരം മാത്രമാണോ കാരണം? അതോ ടീം രാഹുൽ ഗാന്ധിയുടെ സമരപരമ്പരകളാണോ കാരണം? അല്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്  ചെയ്യുന്നത്. ഒരുചുവട് പിന്നോട്ടുവച്ചശേഷം രണ്ടുചുവട് മുന്നോട്ടുവയ്ക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.  ഡൽഹിയിലെ യുവജന പ്രക്ഷോഭത്തിൽ ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ ബിജെപി ലക്ഷ്യമിട്ടത് ഈ തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇന്ത്യ തങ്ങളുടെ കൈകളിൽ തന്നെ ഭദ്രമാക്കാനുള്ള തന്ത്രങ്ങൾക്കാണ് കേന്ദ്രം അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്. യുവജനങ്ങളുടെ സമരം അതിനൊരു തടസമായേക്കാമെന്ന് അവർ ഭയന്നിരുന്നു. ആ ഭയം ഒഴിവാക്കി വിജയം സുനിശ്ചിതമാക്കാനുള്ള നീക്കമാണ് പ്രധാന്റെ രാജി എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

 

 

 

എന്തുവിലകൊടുത്തും ബിജെപി പാസാക്കിയെടുക്കാൻ ആഗ്രഹിക്കുന്ന ബില്ലുകളിലൊന്നാണ് മണ്ഡല പുനർനിർണയ ബിൽ. ഇനിയുള്ള നാളുകൾ ഇന്ത്യ തങ്ങളുടെ കൈകളിൽ തന്നെ ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നായാണ് ബിജെപി അതിനെ കാണുന്നത്. മൺസൂൺ സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കുമെന്ന ഒരു സൂചനയും കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ല. അഞ്ചുബില്ലുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പട്ടികയിൽ ഇല്ലെങ്കിലും ഓഗസ്റ്റ് പതിമൂന്നുവരെ നീളുന്ന പാർലമെന്റ് സമ്മേളനത്തിൽ മുന്നറിയിപ്പുകളില്ലാതെ തന്നെ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ബിൽ 2029 ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാസാക്കാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി.   ഈ വർഷം ഏപ്രിലിൽ  മണ്ഡല പുനർനിർണയത്തിനുള്ള ഭേദഗതി മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടിരുന്നു. പകരം പുതിയ ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.  മെയ് മാസത്തിൽ പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം ഉണ്ടായ മാറ്റങ്ങൾ ഈ നീക്കങ്ങൾക്കായി മുതലെടുക്കാൻ ബിജെപി ശ്രമിക്കുന്നു.  ബംഗാളിൽ ടിഎംസിയിൽ ഭിന്നതകൾ ഉയരുന്നതായി റിപ്പോർട്ട് ഉണ്ട്. തമിഴ്നാട്ടിൽ ഡി എം കെ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞു.

 

 

 

 

ഇത്തരം സാഹചര്യങ്ങളാണ് ബിജെപി മുതലെടുക്കുക.  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാദം ഉയർത്തിക്കൊണ്ട് രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ബില്ല് നിലവിൽ 39 സംയുക്ത പാർലമെൻററി സമിതിയുടെ പരിഗണനയിലാണ്.  പാർലമെന്റിനെക്കും  നിയമസഭകളിലേക്കും  ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ  ഏഴ് ലക്ഷം കോടി ലഭിക്കാൻ കഴിയുമെന്നും ജിഡിപി 1.6% വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും സംയുക്ത പാർലമെൻററി കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ പി പി ചൗധരി അടുത്തകാലത്ത് പറഞ്ഞിരുന്നു.  ഈ തിരഞ്ഞെടുപ്പ് സംവിധാനം രാജ്യത്തിൻറെ ഫെഡറൽ ഘടനയെയോ അടിസ്ഥാന തത്വങ്ങളെയോ മൗലികാവകാശങ്ങളെയോ യാതൊരു വിധത്തിലും ലംഘിക്കില്ലെന്ന് ഇന്ത്യയുടെ 6  മുൻ  ചീഫ് ജസ്റ്റിസുമാർ സമിതിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  മണ്ഡല പുനർനിർണയ ബില്ലിനെതിരെ പാർലമെൻറ് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.  മണ്ഡല പുനർനിർണയം വഴി പശ്ചിമബംഗാളിനെ മൂന്നു ഭാഗങ്ങളായി വിഭജിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നുണ്ടെന്ന് മുൻ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു.

നേരത്തേ  സഭകളിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് കീറാമുട്ടിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സ്ഥിതി. കൂറുമാറ്റങ്ങളിലൂടെ തങ്ങൾക്കനുകൂലമായ അന്തരീക്ഷം അവർ ഇരുസഭകളിൽ ഒപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ ഏതുബില്ലും എതുഭേദഗതിയും പാസാക്കിയെടുക്കാമെന്ന ആത്മവിശ്വാസവും അവർക്കുണ്ട്. അതിന്റെ പരീക്ഷണം മൺസൂൺ സമ്മേളനത്തിൽ നടത്തിനോക്കാനായിരുന്നു പദ്ധതി.എന്നാൽ സിജെപിയുടെ സമരത്തെ മുൻനിറുത്തി പാർലമെന്റിലെ തങ്ങളുടെ അജണ്ടകൾ കോൺഗ്രസും മറ്റുപ്രതിപക്ഷ പാർട്ടികളും ചേർന്ന് അട്ടിമറിക്കുന്നതാണ് മൺസൂൺ സമ്മേളനത്തിന്റെ തുടക്കത്തിലേ ബിജെപിക്ക് കാണാൻ കഴിഞ്ഞത്. ജന്തർ മന്ദറിലെ സാഹചര്യം സ്ഫോടനാത്മകമായി തുടരുന്നിടത്തോളം പാർമെന്റിലെ അജണ്ടകൾ നടപ്പാക്കാൻ തങ്ങൾക്കാവില്ലെന്നും എത്രയുംപെട്ടെന്ന് പ്രശ്നം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവർ തിരിച്ചറിഞ്ഞു. ഇതാണ് പ്രധാൻ രാജിവയ്ക്കാൻ കാരണം.അടുത്ത പുന: സംഘടനയിൽ പ്രധാൻ മറ്റെതെങ്കിലും വകുപ്പിൽ മന്ത്രിയായാലും അത്ഭുതമില്ല.

ചോദ്യപ്പേപ്പർ ചോർച്ച കൈകാര്യം ചെയ്യാൻ പ്രത്യേക നിയമനിർമ്മാണങ്ങൾ നടത്തിയതും സമരത്തെക്കുറിച്ച് അതുവരെ ഒരക്ഷരം പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രിയിൽ വീഡിയോ സന്ദേശം പുറത്തിറക്കിയതും ചർച്ചയിൽ സിജെപിയുടെ ആവശ്യങ്ങൾ ഒട്ടുമുക്കാലും അംഗീകരിച്ചതും അതുകൊണ്ടായിരുന്നു. പ്രധാന്റെ രാജിയിൽ കുറയാത്ത ഒന്നും യുവാക്കൾ അംഗീകരിക്കില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും ബിജെപി നേരത്തേതന്നെ കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടുതന്നെയാണ് പൊടുന്നനെ പ്രധാന്റെ രാജി ഉണ്ടായത് .സിജെപി സമരത്തിന്റെ ക്രെഡിറ്റ് കോൺഗ്രസ് തട്ടിയെടുക്കുന്നത് തടയുക എന്ന ലക്ഷ്യവും പ്രധാന്റെ രാജിക്കുപിന്നിലുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. കർഷകരുടെ സമരവും ഇതിന് സമാനമായിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും കർഷക സമരത്തിന്റെ ക്രെഡിറ്റ് കൈവശപ്പെടുത്തുമെന്ന ഘട്ടം വന്നപ്പോൾ സുപ്രധാനമായ മൂന്ന് നിയമങ്ങൾ പിൻവലിച്ചുകൊണ്ടാണ് കർഷക സമരം അവസാനിപ്പിച്ചത്.

തങ്ങളുട‌െ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ഏതറ്റംവരെയും താഴാൻ ബിജെപ്പി ഒരുമടിയും കാണിക്കാറില്ല. മുതിർന്ന നേതാക്കളായ ജെപി നദ്ദയും സിംഗും വിദ്യാർത്ഥികളും പുതുമുഖങ്ങളുമായ സിജെപി നേതാക്കൾ അശുതോഷ് രങ്കയും സൗരവ് ദാസിനും മുന്നിൽ കൈകെട്ടിയിരുന്ന് വിനീത വിധേയരെപ്പോലെ സംസാരിക്കുന്ന കാഴ്ച ഇതിന് വ്യക്തമായ ഉദാഹരണമായിരുന്നു. അനിവാര്യമായ ഘട്ടങ്ങളിലെ തന്ത്രപരമായ പിന്മാറ്റവും കീഴ്പ്പെടലും എന്നല്ലാതെ മറ്റൊന്നും ഇതിനെക്കുറിച്ച് പറയാനാവില്ല.

നീറ്റ് പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തൻ്റെ എക്സ് പ്രൊഫൈൽ തിരുത്തി. പ്രൊഫൈലിൽനിന്ന് 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രി' എന്നത് ഒഴിവാക്കി 'സംഭൽപുർ എം.പി', 'ബി.ജെ.പി പ്രവർത്തകൻ' എന്നിങ്ങനെയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ ആഴ്ചകളായി കോക്രോച്ച് ജനതാ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിവന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചത്.

വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ 'ദേശവിരുദ്ധ ശക്തികളെ' അനുവദിക്കില്ലെന്നും, സാഹചര്യം മോശമാകാതിരിക്കാനാണ് താൻ സ്ഥാനമൊഴിയുന്നതെന്നും രാജി സമർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ രംഗത്ത് താൻ നൽകിയ സേവനങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാൻ, പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വത്തിൽനിന്ന് താൻ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

അർഹരായ ഒരു വിദ്യാർഥിയും പരീക്ഷാ മാഫിയകൾ കാരണം ബുദ്ധിമുട്ടാൻ പാടില്ലെന്നതാണ് തന്റെ ഉറച്ച തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലർ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും കഴിഞ്ഞ പത്തു ദിവസങ്ങളായുള്ള സംഭവവികാസങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർഥ കരുത്തെന്നും വ്യക്തിപരമായ അന്തസ്സല്ല, മറിച്ച് വിദ്യാർഥികളുടെ നീതിയാണ് പ്രധാനമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് വിവാദത്തെത്തുടർന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധർമ്മേന്ദ്ര പ്രധാൻ. മോദി സർക്കാരിന്റെ കാലത്ത് ധർമ്മേന്ദ്ര പ്രധാന് മുമ്പ് ഒരു വിവാദത്തെത്തുടർന്ന് രാജിവെച്ച ഒരേയൊരു മന്ത്രി എം.ജെ. അക്ബർ ആയിരുന്നു.

രാഷ്ട്രീയത്തിൽ ധാർമ്മികതയുടെ പേരിൽ രാജിവെക്കുന്നത് അപൂർവമാണെങ്കിലും അത് പുതുമയുള്ള കാര്യവുമല്ല. എന്നാൽ, ധർമേന്ദ്ര പ്രധാന് മുമ്പ് നിരവധി മന്ത്രിമാർ രാജി വെച്ചത് ഇന്ത്യൻ രാഷ്ട്രീയം കണ്ടതുമാണ്. മുൻകാലങ്ങളിൽ തീവണ്ടി-വിമാന അപകടങ്ങൾ, സാമ്പത്തിക അഴിമതികൾ, യുദ്ധത്തിലെ തിരിച്ചടികൾ, ഭീകരാക്രമണങ്ങൾ, ലൈംഗികാരോപണങ്ങൾ എന്നിവ കാരണവും മന്ത്രിമാർ രാജി വെച്ചിട്ടുണ്ട്. നേരിട്ട് കുറ്റക്കാരല്ലെങ്കിലും ഭരണ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രാജിവെച്ച മന്ത്രിമാരെക്കുറിച്ച് പരിശോധിക്കാം...

1956 ലെ തീവണ്ടി അപകടത്തിൽ ജവഹർലാൽ നെഹ്റു മന്ത്രിസഭയിലെ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി 1956 നവംബറിൽ രാജിവെച്ചിരുന്നു. തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ പാലം തകർന്ന് ട്രെയിൻ പുഴയിലേക്ക് മറിഞ്ഞ് 140ലധികം ആളുകൾ കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു രാജി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വലിയ സാമ്പത്തിക അഴിമതിയായിരുന്നു മുണ്ട്ര കുംഭകോണം. ഇതിനെതത്തുടർന്ന് 1958 ഫെബ്രുവരിയിൽ ധനമന്ത്രി ടി.ടി. കൃഷ്ണമചാരി രാജി വെച്ചു. എൽ.ഐ.സി തങ്ങളുടെ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റിയെ മറികടന്ന് കൊൽക്കത്തയിലെ വ്യവസായിയായ ഹരിദാസ് മുണ്ട്രയുടെ കമ്പനികളിൽ തുക നിക്ഷേപിച്ചതായിരുന്നു കൃഷ്ണമചാരിക്കെതിരായ കേസ്.

1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിന്റെ സജ്ജീകരണങ്ങളിൽ വീഴ്ചയുണ്ടായെന്ന വിമർശനത്തെത്തുടർന്ന് പ്രതിരോധ മന്ത്രി വി.കെ. കൃഷ്ണമേനോൻ രാജിവെച്ചു

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് ഫണ്ട് ആവശ്യപ്പെട്ടതായി സുപ്രിംകോടതി ജഡ്ജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് 1963 ജൂണിൽ ഗനി-ഇന്ധന വകുപ്പ് മന്ത്രി കേശവ് ദേവ് മാളവ്യ രാജിവെച്ചു.

1992ൽ വാണിജ്യ സഹമന്ത്രി പി. ചിദംബരം രാജിവെച്ചിരുന്നു. സെക്യൂരിറ്റീസ് കുംഭകോണത്തിൽപ്പെട്ട 'ഫെയർഗ്രോത്ത് ഫിനാൻഷ്യൽ സർവീസസിന്റെ' പ്രൊമോട്ടർ ക്വോട്ടയിലുള്ള 15,000 ഓഹരികൾ താനും ഭാര്യയും വാങ്ങിയതായി വിവരങ്ങൾ പുറത്തുവന്നതോടെയായിരുന്നു ഈ രാജി.

1998 ഒക്ടോബറിൽ ഡൽഹിയിൽ ഉള്ളിവില കിലോയ്ക്ക് 40-50 രൂപയായി ഉയർന്നതിനെത്തുടർന്ന് മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മ രാജിവെച്ചിരുന്നു.

പശ്ചിമ ബംഗാളിലെ ഗൈസാലിൽ ഔധ്-അസം എക്സ്പ്രസും ബ്രഹ്മപുത്ര മെയിലും കൂട്ടിയിടിച്ച് 290ഓളം പേർ മരിച്ചതിനെത്തുടർന്ന് ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് 1999 ഓഗസ്റ്റിൽ റെയിൽവേ മന്ത്രി നിതീഷ് കുമാർ രാജിവെച്ചു.

2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിൽ 160ലധികം ആളുകൾ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാ വീഴ്ച ആരോപിച്ചതിനെത്തുടർന്ന് ജനരോഷം ഉയരുകയും തുടർന്ന് ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ രാജിവെച്ചു.

2ജി സ്പെക്ട്രം ലേലത്തിൽ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിന് പിന്നാലെ ടെലികോം മന്ത്രി എ. രാജ 2010 നവംബറിൽ രാജിവെച്ചു.

മുമ്പ് ടെലികോം മന്ത്രിയായിരുന്ന കാലത്ത് എയർസെൽ ഉടമ സി. ശിവശങ്കരനെ തങ്ങളുടെ ഓഹരികൾ മലേഷ്യൻ ഗ്രൂപ്പായ മാക്സിസിന് വിൽക്കാൻ നിർബന്ധിച്ചുവെന്ന സിബിഐ വെളിപ്പെടുത്തലിന് പിന്നാലെ 2011 ജൂലൈയിൽ ടെക്സ്റ്റൈൽസ് മന്ത്രി ദയാനിധി മാരൻ രാജിവെച്ചു.

1989ൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസിൽ ഷിംല കോടതി കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെ, 2012 ജൂണിൽ കേന്ദ്ര മന്ത്രി വിർഭദ്ര സിംഗ് രാജി സമർപ്പിച്ചു.

കൽക്കരി പാടം വിതരണക്കേസിൽ സിബിഐ സമർപ്പിക്കാനിരുന്ന റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തിയെന്ന ആരോപണത്തിലും സുപ്രിംകോടതിയുടെ വിമർശനത്തെത്തുടർന്നും 2013 മേയിൽ കേന്ദ്ര നിയമമന്ത്രി അശ്വനി കുമാർ രാജിവെച്ചു.

'മീ ടൂ' ആരോപണത്തെ തുടർന്ന് മാധ്യമപ്രവർത്തകർ നൽകിയ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളെ തുടർന്ന് 2018 ഒക്ടോബറിൽ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ രാജിവെച്ചു. 

ഈ പട്ടികയിലേക്കാണ് പ്രധാൻ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ രാജി കേന്ദ്ര സർക്കാരിന് വലിയ പ്രയാസമുണ്ടാക്കിയെങ്കിലും അതിന്റെ ലാഞ്ചന പോലും കേന്ദ്രം കാണിക്കുന്നില്ല. പ്രധാന്റെ രാജി തങ്ങളുടെ കീഴടങ്ങലായി കേന്ദ്ര സർക്കാർ കരുതുന്നില്ല എന്നതാണ് സത്യം. പാറ്റ സമരത്തിൽ ബില്ലുകൾ മുങ്ങാതിരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തികൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ സർക്കാർ തോറ്റെന്ന് കരുതാമെങ്കിലും അപ്രകാരമല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

സിജെപി പ്രതിഷേധത്തിന്റെ ആദ്യദിനം തന്നെ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ബിജെപി മുതിർന്ന നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയ്വർഗിയ പറഞ്ഞു. രാജി വയ്ക്കണമെന്നാണ് തീരുമാനമെങ്കിൽ അതിനു തയ്യാറാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനോട് ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നതായാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാൽ രാജി തീരുമാനം അധ്യക്ഷൻ നിരസിച്ചു. പിന്നീട് അതിനുള്ള സാഹചര്യം വന്നതോടെയാണ് പ്രധാൻ രാജി വയ്ക്കണമെന്ന് പാർട്ടി പറഞ്ഞത്. തൊട്ടടുത്ത നിമിഷം പ്രധാൻ രാജി സമർപ്പിച്ചെന്നും കൈലാഷ് വിജയ് വർഗിയ പറഞ്ഞു. നല്ല പാർട്ടി പ്രവർത്തകന്റെ മുഖമുദ്രയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശവിരുദ്ധശക്തികൾ സമരത്തെ ചൂഷണം ചെയ്യാൻ തുനിഞ്ഞിറങ്ങിയെന്ന തിരിച്ചറിവിലാണ് പ്രധാൻ രാജിക്കൊരുങ്ങിയത്. ബംഗ്ലദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ അതിക്രമങ്ങളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന് കരുതിയ വിദേശശക്തികൾക്കേറ്റ പ്രഹരമാണ് പ്രധാന്റെ രാജി. രാജിവച്ചതിൽ ധർമേന്ദ്ര പ്രധാന് ‌മന്ത്രി നന്ദിയും അറിയിച്ചു. പ്രതിപക്ഷം സിജെപി പ്രതിഷേധത്തെ ആയുധമാക്കാനുള്ള ശ്രമവും നടത്തി. ബംഗാൾ തിരഞ്ഞെടുപ്പിലെ പരാജയം മറയ്ക്കാൻ കോണ്‍ഗ്രസിന് ലഭിച്ച അവസരമായിരുന്നു ജന്തർമന്തറിലെ പ്രതിഷേധമെന്നും അദ്ദേഹം ഇൻഡോറിൽ പറഞ്ഞു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ ഇന്നലെയാണ് ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. ഇതിന് പിന്നാലെയാണ് കൈലാഷ് വിജയ് വർഗിയയുടെ പരാമർശങ്ങൾ. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സിജെപിയും പ്രതിപക്ഷവും സമരം കടുപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത്. പിന്നാലെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതലയും നൽകി. ഏതായാലും മോദിയുടെ നീക്കങ്ങൾ വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (34 minutes ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (36 minutes ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (40 minutes ago)

ഇ ഡി കൊടുത്ത പണം പിണറായി പോക്കറ്റിൽ നിന്നടയ്ക്കും മുട്ടിടിച്ച് സി പി എം ഇല്ലെങ്കിൽ ജയിലിൽ കിടക്കും  (47 minutes ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന് ഗൂഢലക്ഷ്യം? ഓഗസ്റ്റിൽ ക്ലൈമാക്സ്  (56 minutes ago)

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!  (1 hour ago)

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (2 hours ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (2 hours ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (3 hours ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (3 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (3 hours ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (3 hours ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (3 hours ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (5 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (5 hours ago)

Malayali Vartha Recommends