Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

2018 പ്രളയത്തില്‍പോലും വെള്ളം കയറാത്ത ഇടങ്ങളില്‍ വെള്ളമെത്തി; ക്യാമ്പുകളിലും വെള്ളം കയറുന്ന സ്ഥിതി

04 AUGUST 2026 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജാമ്യം അനുവദിച്ച് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീംകോടതി

മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി..നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി... ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്..

രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..

മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..

അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയക്കെടുതി തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മേഖലയിലാണ് ഏറ്റവും വലിയ ദുരിതം. തിരുമൂലപുരം അടുമ്പട കോളനിയില്‍ 150ലധികം വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. വീടുകളുടെ മുകള്‍നിലകളില്‍ കുടുങ്ങിക്കിടക്കുന്ന പലരും ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ സജീവമാണെങ്കിലും ചിലയിടങ്ങളില്‍ ക്യാമ്പുകളിലും വെള്ളം കയറുന്ന സ്ഥിതിയുണ്ട്.

തിരുവല്ലയിലെ സാഹചര്യം മനുഷ്യനിര്‍മിതമാണെന്നാണ് ആരോപണം. കോട്ടത്തോട്ടിലെ തടസ്സങ്ങള്‍ നഗരസഭ നീക്കം ചെയ്യാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്നും ഇത് മനുഷ്യനിര്‍മ്മിത പ്രളയമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ക്യാമ്പില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അന്തേവാസികളെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നു. തളര്‍ന്നു കിടക്കുന്ന രോഗികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകളില്‍ കഴിയുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കൂടാതെ, എം.സി. റോഡില്‍ കുറ്റൂര്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഉള്‍പ്പെടെ തടസ്സപ്പെട്ടു. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ സ്ഥിതി അതീവ ദയനീയമാണ്. ഇല്ലിക്കല്‍, വേളൂര്‍, കുമരകം ഭാഗങ്ങളില്‍ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി. 2018ലെ മഹാപ്രളയത്തില്‍ പോലും വെള്ളം കയറാത്ത സ്ഥലങ്ങളില്‍ ഇത്തവണ വെള്ളമെത്തിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ജില്ലയില്‍ നിലവില്‍ 114 ക്യാമ്പുകളിലായി നാലായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് കുറയാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ആലപ്പുഴ ജില്ലയില്‍ എ.സി. റോഡില്‍ മാമ്പുഴക്കരി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്‌കരമായി തുടരുന്നു. കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളം പമ്പ, അച്ചന്‍കോവിലാറുകള്‍ വഴി കുട്ടനാട്ടിലേക്ക് എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. മലപ്പുറം പാണക്കാട്ട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളത് ആശങ്കയുണ്ടാക്കുന്നു. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനെച്ചൊല്ലി നഗരസഭയും നാട്ടുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയാ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; 'തുടക്കം' ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി!  (4 minutes ago)

കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജാമ്യം അനുവദിച്ച് ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രീംകോടതി  (16 minutes ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു  (43 minutes ago)

CJP ഞെട്ടിക്കുന്ന പ്രവചനവുമായി ജ്യോതിഷി  (50 minutes ago)

Flood-rescue ആ കുടുംബത്തിന് സര്‍ക്കാര്‍ താങ്ങാകും.  (1 hour ago)

V D SATHEESAN ഓരോ ദിവസവും ഇമേജ് നഷ്ടപ്പെടുത്തുന്ന സാഹചര്യം  (1 hour ago)

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (1 hour ago)

കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ 1700 കടന്നു  (1 hour ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (1 hour ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (2 hours ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (2 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (2 hours ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (2 hours ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (2 hours ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends