ഒമാനിൽ നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു...

ഒമാനിൽ നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു. നേരത്തെ മന്ത്രിസഭാ യോഗത്തിൽ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സാണ് അവധി പ്രഖ്യാപിച്ചത്.
പൊതുഅവധി വ്യാഴാഴ്ചയായതിനാൽ തുടർന്നു വരുന്ന വെള്ളിയും ശനിയും ചേർത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഭരണനിർവഹണ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സർക്കാർ-സ്വകാര്യ മേഖലകളിലെ മുൻകൂട്ടിയുള്ള ആസൂത്രണത്തിനുമായി ഓരോ കലണ്ടർ വർഷത്തിന്റെയും ആരംഭത്തിൽ തന്നെ ദേശീയ-മതപരമായ പൊതുഅവധികൾ മുൻകൂട്ടി പ്രഖ്യാപിക്കുന്ന നയം കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് നേരത്തെ അംഗീകരിച്ചിട്ടുണ്ടായിരുന്നു. ഈ പുതിയ നയം വഴി പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രവൃത്തിദിനങ്ങളും ഷെഡ്യൂളുകളും മികച്ച രീതിയിൽ ക്രമീകരിക്കാനായി സാധിക്കുമെന്ന് വ്യക്തമാക്കി ഒമാൻ തൊഴിൽ മന്ത്രാലയം .
"
https://www.facebook.com/Malayalivartha
























