കുടിക്കാൻ വെള്ളം ചോദിച്ചെത്തി.. ആളില്ലെന്ന് ഉറപ്പിച്ച് വിദ്ധയ്ക്ക് നേരെ പരാക്രമം.. അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണ്ണമാല ലക്ഷ്യം.. പ്രതിയെ തൂക്കിയെടുത്ത് പോലീസ്

ദാഹജലം ചോദിച്ചെത്തിയ വഴിപോക്കക്കാർ.. വയോധികയുടെ കഴുത്ത് ഞെരിച്ച് സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ചു. പ്രതികളെ തൂക്കി പോലീസ്.. മഴയും മഴക്കെടുതിയും ആശങ്ക പരത്തുമ്പോയാണ് ഇതിനിടയിൽ അവസരം മുതലാക്കി മോഷ്ടാക്കൾ ഇറങ്ങിയിരിക്കുന്നത്.. ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയായിരുന്നു ഇത്തരക്കാർക്ക് ഇത്തവണ ഇര.
ഇടുക്കി അണക്കര ചെല്ലാർകോവിൽ ഞാവള്ളിക്കുന്നേൽ മേരിക്കുട്ടിയുടെ നേരേയായിരുന്നു വഴിപോക്കകാരുടെ ആക്രമണം. വ്യാഴാഴ്ച പകൽ വീടിനു സമീപമെത്തിയ മനു മേരിക്കുട്ടിയോട് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി മേരിക്കുട്ടി അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ മനു പുറകിൽ നിന്നും അഞ്ചരപ്പവൻ തൂക്കമുള്ള മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
സംഭവമരിഞ്ഞ് പൊലീസും നാട്ടുകാരും ചേർന്ന് പരിസര പ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയകരമായ രീതിയിൽ ഒരാൾ പറമ്പിലൂടെ നടന്നുപോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിൻറെ ചുവടുപിടിച്ചായിരുന്നു അന്വേഷണം.
സംഭവത്തിൽ അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന പ്രതി പൊലീസ് പിടിയിലായി. ഇടുക്കി ചക്കുപള്ളം പയ്യാനിക്കൽ മനു കുഞ്ഞുമോൻ ആണ് അറസ്റ്റിലായത്. മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങൾക്കു മുമ്പ് മനു മേരിക്കുട്ടിയുടെ വീട്ടിൽ ജോലിക്കായി എത്തിയിരുന്നു. മേരിക്കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മോഷണത്തിന് ശേഷം രക്ഷപ്പെട്ടയാളുടെ ചെരുപ്പിൻറെ അടയാളവും പരിശോധിച്ചു. ഇതോടെയാണ് മോഷണത്തിന് പിന്നിൽ മനുവാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
തുടർന്ന് വൈകുന്നേരത്തോടെ ചക്കുപള്ളത്തെ വീടിന് സമീപത്തുനിന്ന് മനുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചക്കുപള്ളം മേഖലയിൽ നേരത്തെ ഏലക്ക മോഷണം നടത്തിയ കേസിലും പണം മോഷ്ടിച്ച കേസിലും മനു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മോഷണം പോയ സ്വർണമാല കണ്ടെടുക്കാനായിട്ടില്ല. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha

























