ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു...

പരുക്ക് ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടിയായി... ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ശനിയാഴ്ച മുതൽ ഗാല്ലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ പ്രമുഖ താരങ്ങളായ പാത്തും നിസങ്കയും കുശാൽ മെൻഡിസും ഇല്ലാതെയാകും ശ്രീലങ്ക കളിത്തിലിറങ്ങുക. പരിക്കാണ് ഇരു താരങ്ങൾക്കും തിരിച്ചടിയായത്.
കൈക്കുഴക്കേറ്റ പരിക്കിൽ നിന്ന് നിസങ്ക പൂർണമായി മുക്തനായിട്ടില്ല. ലങ്കൻ പ്രീമിയർ ലീഗിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റതാണ് കുശാൽ മെൻഡിസിന് പരമ്പര നഷ്ടമാക്കിയത്.
മെൻഡിസിന് പകരം 33-കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്‌വെല്ല സ്ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 2023 മാർച്ചിലാണ് ഡിക്‌വെല്ല അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരം കളിച്ചത്. ധനഞ്ജയ ഡിസിൽവയാണ് ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ നയിക്കുക. ഓൾറൗണ്ടർ കാമിന്ദു മെൻഡിസിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തിട്ടുണ്ട്. ടീമിലെ പുതുമുഖങ്ങള്‍.ഓഫ് സ്പിന്നർ കസീറ നുവാന്ത, ബാറ്റർ പസിന്ദു സൂരിയബണ്ഡാര എന്നിവരാണ് .
"
https://www.facebook.com/Malayalivartha
























