കുലുങ്ങി വിറച്ച് ഭൂമി പ്രവചനം അച്ചട്ടായി..! NOV-13 ലോകാവസാനം, ഇന്ന് രാത്രിക്ക് മുൻപ്..!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ച പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കൃത്യമായി പ്രവചിച്ച പ്രശസ്ത ശാസ്ത്രജ്ഞന്റെ ലോകാവസാന പ്രവചനം സൈബറിടങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. വരുന്ന വെള്ളിയാഴ്ച, അതായത് 2026 നവംബര്‍ 13-ന് മനുഷ്യ നാഗരികത പൂര്‍ണ്ണമായി തകര്‍ന്നടിയുമെന്നാണ് ഈ പ്രവചനത്തില്‍ പറയുന്നത്. അന്താരാഷ്ട്ര തലത്തില്‍ യുദ്ധഭീതിയും സാമ്പത്തിക തകര്‍ച്ചയും രൂക്ഷമായിരിക്കുന്ന ഈ സമയത്താണ് ഇത്തരമൊരു പ്രവചനം എത്തിയിരിക്കുന്നത്. ലോകപ്രശസ്തമായ ശാസ്ത്ര മാസികയായ 'സയന്‍സ്' പ്രസീദ്ധീകരിച്ച ലേഖനത്തെ ആസ്പദമാക്കിയാണ് ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പഠനമമെന്നാണ് അവകാശവാദം.
അമേരിക്കയിലെ ഇല്ലിനോയി സര്‍വ്വകലാശാലയിലെ പ്രമുഖ ഗവേഷകരാണ് പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 1960-ലാണ് ഹെയ്ന്‍സ് വോണ്‍ ഫോര്‍സ്റ്റര്‍, പട്രീഷ്യ എം. മോറ, ലോറന്‍സ് ഡബ്ല്യു. അമിയോട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍ണായകമായ ഈ ശാസ്ത്രീയ പ്രവചനം നടത്തിയത്. വരും ദശകങ്ങളിലെ ജനസംഖ്യാ പെരുപ്പവും വിഭവങ്ങളുടെ ലഭ്യതയും കണക്കാക്കിയാണ് ഇവര്‍ കൃത്യമായ ഒരു തീയതി കുറിച്ചത്. ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന ഈ പഠനം 2026 നവംബര്‍ 13 വെള്ളിയാഴ്ച ലോകാവസാനത്തിന് സാക്ഷ്യം വഹിക്കുമെന്ന് വ്യക്തമാക്കുന്നു. വെറുമൊരു സാങ്കല്‍പ്പിക കഥയല്ല, മറിച്ച് കൃത്യമായ ഗണിതശാസ്ത്ര സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഈ നിഗമനം.
പൊതുവേ ലോകാവസാന പ്രവചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആണവയുദ്ധമോ അല്ലെങ്കില്‍ വലിയ പ്രകൃതിദുരന്തങ്ങളോ ആണ് ആളുകളുടെ മനസ്സിലേക്ക് ഓടിയെത്താറുള്ളത്. എന്നാല്‍ ഈ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത് പ്രകൃതിദുരന്തങ്ങളെക്കുറിച്ചോ യുദ്ധങ്ങളെക്കുറിച്ചോ അല്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. ക്രമാതീതമായി വര്‍ദ്ധിക്കുന്ന ജനസംഖ്യാ പെരുപ്പം മൂലമായിരിക്കും മനുഷ്യ നാഗരികതയുടെ നാശം സംഭവിക്കുക എന്ന് ഇവര്‍ സമര്‍ത്ഥിക്കുന്നു. ഭൂമിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറത്തേക്ക് ജനസംഖ്യ ഉയരുന്നതോടെ വിഭവങ്ങള്‍ തികയാതെ വരികയും അത് വലിയ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഇവര്‍ അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























