ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി. എന്നാൽ ബോർഡ് മുൻ അംഗം എ. അജികുമാറിന് ആരോഗ്യാവസ്ഥ പരിഗണിച്ച് ജാമ്യം അനുവദിക്കുകയും ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.
അജികുമാറിന്റെ മെഡിക്കൽ രേഖകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടായിരുന്നു. ഡയാലിസിസ് ഉൾപ്പെടെ നടത്തുന്നുണ്ട്. അജികുമാർ ചികിത്സയിൽ തുടരുകയാണെന്നതും കോടതി പരിഗണിക്കുകയും ചെയ്തു.
എന്നാൽ പ്രശാന്ത് ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും കോടതി കണക്കിലെടുത്തില്ല. പ്രശാന്തിന്റെയും അജികുമാറിന്റെയും റിമാൻഡ് സെപ്തംബർ ഒന്നുവരെ നേരത്തെ നീട്ടിയിട്ടുണ്ടായിരുന്നു. ദ്വാരപാലക ശില്പത്തിലെ സ്വർണം അപഹരിച്ച കേസിലാണ് പ്രശാന്തിനെയും അജികുമാറിനെയും പ്രതി ചേർത്തത്.
"
https://www.facebook.com/Malayalivartha

























