കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി

പശ്ചിമബംഗാളിൽ 1988-ൽ നടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി.
ബംഗാളിലെ മാൽഡ സ്വദേശിയായ രസിക് ചന്ദ്ര മൊണ്ടാലിന്റെ ശേഷിക്കുന്ന തടവുശിക്ഷ ഒഴിവാക്കി കേസ് അവസാനിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
മൊണ്ടാലിന് 2024 നവംബർ 29-ന് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രീംകോടതി അന്തിമമാക്കി. 1994-ൽ മൊണ്ടാലിന് 68 വയസ്സുള്ളപ്പോഴാണ് കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.
2024 നവംബർ 29-ന് സുപ്രീംകോടതി ജാമ്യം അനുവദിക്കുംവരെ ജയിലിലായിരുന്നു.ശിക്ഷ ചോദ്യംചെയ്ത് മൊണ്ടാൽ നൽകിയ ഹർജി 2018-ൽ കൽക്കട്ട ഹൈക്കോടതി തള്ളുകയായിരുന്നു. 2020-ൽ, അന്ന് 99 വയസ്സുണ്ടായിരുന്ന മൊണ്ടാൽ പ്രായാധിക്യം ചൂണ്ടിക്കാട്ടി തന്നെ ജയിൽമോചിതനാക്കണമെന്ന് അപേക്ഷ നൽകിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























