എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ

എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു...’’ ചോദ്യം ചെയ്യലിനെത്തിയ വനിതാ എസ്ഐയെ നോക്കി പതിമൂന്നുകാരി പൊട്ടിക്കരഞ്ഞു. ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്ത കേസിൽ പ്രതിയായ കൊച്ചുമകളാണു ചോദ്യംചെയ്യൽ വേളയിൽ വിങ്ങിപ്പൊട്ടിയത്.
അതേസമയം, സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിനു കർശനനിർദേശം നൽകിയതും താനാണെന്നു പെൺകുട്ടി സമ്മതിച്ചു. കുറ്റബോധമില്ലാത്ത വിധമാണു പെൺകുട്ടി പ്രതികരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷവും ചിൽഡ്രൻസ് ഹോമിലും ബന്ധുവീടുകളിലും മാറിമാറിയുള്ള താമസവും കുട്ടിയുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടാകാമെന്നു പൊലീസ് പറയുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശപ്രകാരം പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചു. പ്രതികളായ 3 ആൺകുട്ടികളെ കഴിഞ്ഞ ദിവസം സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചിരുന്നു.
കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. വിദേശത്തുള്ള മകൾ എത്തിയതിനു ശേഷമാകും സംസ്കാരം.
https://www.facebook.com/Malayalivartha























