Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..


ഇനി തൈക്കണ്ടി കുടുംബത്തിന്റെ ഭാവി ചെന്നിത്തലയുടെ കയ്യിൽ..വി ഡി സതീശന്റെ തീരുമാനം ഉടനറിയാം.. ശരിക്കും വെട്ടിലായിരിക്കുന്നത് കോൺഗ്രസ്സാണ്...


ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്


ഇന്ന് ആഗ്രഹസഫലീകരണവും തൊഴിൽ വിജയവും നേടുന്ന രാശികൾ


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...

മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..

09 SEPTEMBER 2026 11:54 AM IST
മലയാളി വാര്‍ത്ത

പിണറായിക്കെതിരെ ഇ ഡി നിർദ്ദേശാനുസരണം കേസെടുക്കാതിരിക്കാൻ മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം. സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്. ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി  എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നത്. ഇ ഡി ബി ജെ പിയുടെ കളിപ്പാട്ടമാണെന്നും അവരുടെ തന്ത്രത്തിൽ വീഴരുതെന്നുമാണ് ആവശ്യം. എന്നാൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇത് അംഗീകരിക്കുന്നില്ല. ഹൈക്കമാന്റിനാകട്ടെ മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട്‌ സിപിഎമ്മിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കി.

 

കേസെടുത്താൽ പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യമാണ് ഉണ്ടാകുക. കൈക്കൂലിയായി 3.28 കോടി രൂപ വാങ്ങിയെന്നും മകൾ വീണ വഴിയാണ് ഇത് വാങ്ങിയതെന്നും മരുമകനും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് സഹായികളെ ഉപയോഗിച്ച് ഈ പണം ദുബായിലേക്ക് കടത്തിയെന്നുമുള്ള ഗുരുതരമായ കണ്ടെത്തലാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്. 25 പേജുള്ള റിപ്പോർട്ട് സഹിതമാണ് ഡിജിപിക്ക് ഇ.ഡി കത്ത് നൽകിയത്.വിശാല സംസ്ഥാന കമ്മിറ്റി ചേർന്ന് വീഴ്ചകൾ തിരുത്തി പാർട്ടിയെ നവീകരിക്കാനുള്ള നീക്കത്തിനിടെയാണ് ഈ പ്രതിസന്ധിയും പാർട്ടി അഭിമുഖീകരിക്കുന്നത്. ലാവലിൻ കേസിൽ മുമ്പ് പിണറായി പ്രതിയായപ്പോൾ അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നു.

 

തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമോ പദവിയോ അല്ലാത്തതിനാൽ തുടരുന്നതിൽ രാഷ്ട്രീയ ശരികേടില്ലെന്നായിരുന്നു അന്ന് പാർട്ടി വിലയിരുത്തിയത്. ഇന്നതല്ല സ്ഥിതി. സമാന സാഹചര്യമല്ല ഇപ്പോഴത്തേത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്നെങ്കിലും പാർലമെന്ററി പദവികളൊന്നും വഹിച്ചിരുന്നില്ല. എന്നാൽ യുഡിഎഫ് സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനിച്ചാൽ, പ്രതിപക്ഷ നേതാവ്, എംഎൽഎ തുടങ്ങിയ പദവികൾ വഹിക്കുന്ന പിണറായിയുടെ രാജി ആവശ്യം സ്വാഭാവികമായും ഉയരും. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതിരുന്നാൽ ഇത്തരം ഒരു സാഹചര്യം അഭിമുഖീകരിക്കേണ്ടി വരില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.പിണറായിയോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലല്ല എം എ ബേബി അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിയിൽ സമ്മർദ്ദം ചെലുത്തുന്നത്.

കേസെടുത്താൽ കേരളത്തിലെ പാർട്ടി പ്രതിസന്ധിയിലാകുമെന്ന് സി പി എം നേത്യത്വം കരുതുന്നു. നീക്കം പിണറായിക്ക് എതിരെയാണെങ്കിലും പാർട്ടി പടുകുഴിയിലാവും.ഭരണപക്ഷത്തുനിന്നും പാർട്ടിക്കുള്ളിൽനിന്നും വരാനിടയുള്ള എതിർപ്പുകളെ ചെറുക്കുക എളുപ്പമാകില്ല. ഭരണം നഷ്ടപ്പെട്ട് തിരിച്ചുവരവിന് മുന്നണി തയ്യാറെടുക്കുമ്പോൾ നയിക്കുന്ന നായകൻ തന്നെ അഴിമതിക്കേസിൽ പ്രതിസ്ഥാനത്ത് വരുന്നത് ന്യായീകരിക്കുക അത്ര എളുപ്പമാകില്ല. വീണ.ടിയുടെ കേസ് വന്നപ്പോൾ അതിനെ ന്യായീകരിക്കേണ്ട ബാധ്യതയില്ല എന്ന നിലപാടിലായിരുന്നു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ പോലും സ്വീകരിച്ചത്. പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി ഇടഞ്ഞുനിൽക്കുന്ന സിപിഐ ഈ പ്രതിസന്ധി ഘട്ടത്തിൽ പിണറായിക്ക് പരസ്യപിന്തുണ നൽകുമോ എന്നതും ഏറെ നിർണായകമാണ്.

 

പിണറായിയുടെ വസതിയിൽ ഇ.ഡി റെയ്ഡിനെത്തിയപ്പോൾ അതിനെ സിപിഎം ചെറുക്കുകയും ആ നടപടി രാഷ്ട്രീയമായി ദോഷം ചെയ്‌തെന്നും പാർട്ടി തന്നെ വിലയിരുത്തിയതാണ്. വിശാല കമ്മിറ്റിയിൽ പിണറായിക്കെതിരായ കേസ് വിമർശകർ ഉയർത്തിയേക്കാം. പിണറായിയുടെ മാറ്റം  കമ്മിറ്റിയോഗത്തിന്റെ അജണ്ടയിലില്ലെന്ന് പാർട്ടി ആവർത്തിക്കുമ്പോഴും പുതിയ സാഹചര്യം അതിലേക്ക് ചർച്ചകളുടെ വഴിതിരിച്ചുവിടാനും ഇടയുണ്ട്.സതീശൻ സർക്കാർ ഇ.ഡിയുടെ കത്തിൽ എന്ത് നടപടിയെടുക്കും എന്നതും നിർണായകമാണ്. കേസ് എടുക്കാൻ ആധാരമാക്കി ഇ.ഡി നൽകിയിരിക്കുന്ന റിപ്പോർട്ടും കണ്ടെത്തലുകളും പരിശോധിച്ചാകും തീരുമാനം. കത്ത് കിട്ടിയ കാര്യം ആഭ്യന്തരമന്ത്രിയും ഡിജിപിയും സ്ഥിരീകരിച്ച് കഴിഞ്ഞു.

 

അങ്ങനെ വരുമ്പോൾ കേസെടുത്താൽ ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന പ്രതിരോധമാകും സിപിഎം ഉയർത്തുക. രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാകും പാർട്ടി തീരുമാനം. ബിജെപിയുടെ ലക്ഷ്യത്തിന് സംസ്ഥാന സർക്കാരും ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപവും സിപിഎം ഇതിൽ ഉയർത്തും. ഇനി ബി ജെ പിയുടെ നീക്കം എന്തായിരിക്കും? കേസെടുത്തില്ലെങ്കിൽ അവർ ഇടതു- വലത് മുന്നണികളെ ഒരേപോലെ പ്രതിരോധിക്കും. യാതൊരു സേവനവും നൽകാതെയാണ് സി.എം.ആർ.എൽ. വീണയ്ക്ക് 1.72 കോടി രൂപ നൽകിയെന്ന രേഖയെ പിൻപറ്റിയുള്ള രാഷ്ട്രീയ വിവാദവും തുടർന്നുള്ള അന്വേഷണവുമാണ് ഇപ്പോൾ ഇഡി സംസ്ഥാന സർക്കാരിന്റെ കോർട്ടിലേക്ക് നീട്ടിയിരിക്കുന്നത്.

 

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കൈമാറിയതെന്നും ഇ.ഡി. ആരോപിക്കുന്നു. സേവനങ്ങൾ നൽകിയതിന് ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. നേരത്തെ എസ്.എ.ഫ്.ഐ.ഒ. സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയായിരുന്നു സൂചിപ്പിച്ചിരുന്നത്.ഈ കേസിൽ ഇതുവരെ പിണറായിയുടെ മകൾക്കെതിരായ ആരോപണം എന്ന നിലയിലാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചിരുന്നത്. മകളെ കരുവാക്കി ഇഡി പിണറായിയെയും പാർട്ടിയെയും വേട്ടയാടുകയാണെന്നും സിപിഎം നിലപാടെടുത്തിരുന്നു. എന്നാൽ, കേസെടുത്താൽ ആ നിലപാടിൽ തുടരുന്നത് എളുപ്പമാകില്ല.തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ക്ഷീണത്തിൽനിന്ന് പുറത്തുകടക്കാനും തിരിച്ചടികളെ മറികടക്കാനും കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് പാർട്ടിക്ക് പുതിയ ആഘാതം.

 

പിണറായിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും പാർട്ടിക്കുള്ളിൽനിന്ന് ഉയരുന്ന നിലപാടുകൾക്ക് ശക്തിനൽകുന്നതാകും ഇപ്പോഴത്തെ സാഹചര്യം. കോഴിക്കോട്ട് നടക്കാനിരിക്കുന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റിയിൽ പിണറായിക്കെതിരേ ശക്തമായ വിമർശനങ്ങൾക്ക് ഇത് ഇടയാക്കാം. പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാനുള്ള ആവശ്യങ്ങളടക്കം ഉയരാം. ഒരുപക്ഷേ, പിണറായിയുടെ അപ്രതിരോധ്യമായ നേതൃത്വത്തിന് വിരാമമിടാൻ പോലും വഴിയൊരുക്കിയേക്കാം ഇപ്പോഴത്തെ സാഹചര്യം.സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മകൾ വീണ ടി. എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടു.

ഇ.ഡിയുടെ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും വിവരങ്ങളും ഉൾപ്പെടുത്തി പി.എം.എൽ.എ. ആക്ട് (പണം വെളുപ്പിക്കൽ നിരോധന നിയമം) സെക്ഷൻ 66(2) പ്രകാരമാണ് ഡി.ജി.പി.ക്ക് കത്തയച്ചിട്ടുള്ളത്. കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ വിജിലൻസിന് മാത്രമേ അധികാരമുള്ളൂ എന്നതിനാലാണ് ഇ.ഡി. സംസ്ഥാന ഡി.ജി.പി.ക്ക് കത്ത് നൽകാൻ മുതിർന്നത്.യാതൊരു സേവനവും നൽകാതെയാണ് സി.എം.ആർ.എൽ. വീണയ്ക്ക് 1.72 കോടി രൂപ നൽകിയതെന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കൈമാറിയതെന്നും ഇ.ഡി. ആരോപിക്കുന്നു. സേവനങ്ങൾ നൽകിയതിന് ആവശ്യമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു.

 

നേരത്തെ എസ്.എ.ഫ്.ഐ.ഒ. സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ തന്നെയായിരുന്നു സൂചിപ്പിച്ചിരുന്നത്.2016-ൽ പിണറായി വിജയൻ സർക്കാർ അധികാരം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് വീണയ്ക്ക് കരാർ ലഭിക്കുന്നത്. തുടർന്ന് 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് പണം കൈമാറിയിട്ടുള്ളത്. വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും അവരുടെ കമ്പനിയായ എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയും വീതമാണ് ലഭിച്ചുകൊണ്ടിരുന്നതെന്നും ഇ.ഡി. വ്യക്തമാക്കുന്നു.ക്രമക്കേടുകളിലൂടെയും വ്യാജ ചെലവുകൾ കാണിച്ചുമാണ് സി.എം.ആർ.എൽ. ഈ പണം കണ്ടെത്തിയതെന്ന് ഇ.ഡിയും എസ്.എ.ഫ്.ഐ.ഒ.യും ചൂണ്ടിക്കാട്ടുന്നു. നിലവിൽ പി.എം.എ.ൽ.എ. ആക്ട് പ്രകാരമാണ് ഇ.ഡി. ഈ കേസ് അന്വേഷിക്കുന്നത്.

 

കുറ്റകൃത്യത്തിലൂടെ ലഭിച്ച ഈ പണം എങ്ങോട്ടൊക്കെയാണ് പോയതെന്നും ഇത് ഉപയോഗിച്ച് മറ്റ് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനും അത്തരം നിക്ഷേപങ്ങൾ കണ്ടുകെട്ടാനുമുള്ള തുടർനടപടികളുമായി ഇ.ഡി. മുന്നോട്ടുപോവുകയാണ്.നിലവിൽ സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ഇത്തരമൊരു ആവശ്യവുമായി കേന്ദ്ര ഏജൻസി മുന്നോട്ട് വന്നത്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെട്ട കേസായതിനാൽ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ നിർണ്ണായകമാണ്. ഉന്നതരായ രാഷ്ട്രീയ നേതാക്കൾ പ്രതിസ്ഥാനത്ത് വരുന്നതുകൊണ്ട് തന്നെ കൃത്യമായ നിയമോപദേശവും വിപുലമായ കൂടിയാലോചനകളും പൂർത്തിയാക്കിയ ശേഷമായിരിക്കും ഡി.ജി.പിയുടെ ഭാഗത്തുനിന്നും മറ്റ് തുടർനടപടികൾ ഉണ്ടാവുക.

 

ഇ ഡിയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ നാളെ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തലക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും  ഇതേ ഭീഷണി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സി എം ആർ എല്ലില്‍ നിന്നും ഈ രണ്ടു നേതാക്കൾ കോഴ വാങ്ങി എന്ന് ആരോപണം മുമ്പേ ഉയർന്നതാണ്.  എന്നാൽ പാർട്ടി തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പിരിച്ചു തുകയാണ് എന്ന് പറഞ്ഞ് അവർ ബുദ്ധിപൂർവ്വം ആരോപണത്തിൽ നിന്ന് കയ്യൊഴിഞ്ഞു. ഇത്  ശരിയാണെങ്കിലും പാർട്ടി പിരിച്ച പണത്തിന് രസീത് നൽകിയിട്ടില്ലെന്നാണ്  വിവരം. ഇ ഡിക്ക് കീഴടങ്ങേണ്ടതില്ലെന്ന ആശയമാണ് ചെന്നിത്തലയ്ക്ക് ഉള്ളത് .സ്വാഭാവികമായും ഈ സന്ദർഭത്തിൽ ചെന്നിത്തല മൗനം തുടർന്നാൽ കേന്ദ്രത്തിൽ നിന്ന് ചെന്നിത്തലക്കെതിരെ നടപടി വന്നേക്കാം. ഇതിൽ മുഖ്യമന്ത്രിക്കും സന്തോഷത്തിന് വകയുണ്ട്. 

 

സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കത്ത് നല്‍കിയതിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരിഹസിച്ചു,. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇ.ഡി. നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.കേസിന്റെ ഗതി നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്നും പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാനുള്ള ശ്രമം മുമ്പ് തന്നെ തുടങ്ങിയിരുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടില്‍ പിണറായി വിജയന്റെ പേര് പരാമര്‍ശിച്ച ഘട്ടത്തില്‍ തന്നെ കേസിന്റെ ഗതി പാര്‍ട്ടിക്ക് വ്യക്തമായിരുന്നുവെന്നാണ് ഗോവിന്ദന്റെ വാദം. സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട് 182 കോടി രൂപയുടെ കണക്കുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ടെന്നും അതില്‍ ഇപ്പോഴത്തെ ഭരണകക്ഷിയിലെ നേതാക്കളടക്കമുള്ളവര്‍ പണം സ്വീകരിച്ചതിന്റെ വിവരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.''ഈ ഒരു കാര്യം മാത്രം തിരഞ്ഞുപിടിച്ച് കേസ് കെട്ടിച്ചമച്ചതാണ്. മറ്റുള്ളവര്‍ക്കെതിരെ കേസെടുക്കാത്തതെന്താണ്?'' എന്നായിരുന്നു ഗോവിന്ദന്റെ ചോദ്യം.ഇ.ഡി. തന്നെ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തുവിട്ട് അന്വേഷണം പിണറായി വിജയനിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും പുതിയ കത്തും അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

 

സി.എം.ആര്‍.എല്‍ ഡയറിയില്‍ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വീണ വിജയന്‍ കൃത്യമായി നികുതി അടച്ചാണ് സി.എം.ആര്‍.എല്ലില്‍നിന്ന് പണം സ്വീകരിച്ചതെന്നും 182 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ തുകയാണ് വീണയ്ക്ക് ലഭിച്ചതെന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു. ബാക്കിയുള്ള തുക സ്വീകരിച്ചവര്‍ക്കെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.പണം സ്വീകരിച്ചത് രഹസ്യമായല്ലെന്നും മറച്ചുവയ്‌ക്കേണ്ടതായി ഒന്നുമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സി.എം.ആര്‍.എല്‍ എക്സാലോജിക്കിന് പണം നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം വാദിച്ചു.

 

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി.എം.ആര്‍.എല്ലിന് പ്രത്യേക സഹായങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. മാത്യു കുഴല്‍നാടനും ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജും ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോഴത്തെ കേസിന് പിന്നിലെന്നും ഈ വിഷയത്തില്‍ കോടതികളും ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.ഭരണം മാറിയ സാഹചര്യത്തില്‍ യു.ഡി.എഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്ന് മനസിലാക്കിയാണ് ഇ.ഡി. ഇപ്പോള്‍ രംഗത്തെത്തിയതെന്നും ഗോവിന്ദന്‍ ആരോപിച്ചു. ഇ.ഡി. നേരിട്ട് നടപടിയെടുത്താല്‍ കോടതി ഇടപെടുമെന്നതിനാലാണ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഭാഗത്തുനിന്ന് സര്‍ക്കാരിന് നഷ്ടവും വ്യക്തിക്ക് ലാഭവും ഉണ്ടാക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അതിന് തെളിവൊന്നും കോടതികളില്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

വിജിലന്‍സ് നേരത്തെ തള്ളിയ വിഷയമാണ് ഇപ്പോള്‍ ഇ.ഡി. വളഞ്ഞ വഴിയിലൂടെ വീണ്ടും കൊണ്ടുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.കരുവന്നൂര്‍ ബാങ്ക് കേസിലും കേന്ദ്ര ഏജന്‍സികള്‍ ഇരട്ടത്താപ്പ് സ്വീകരിച്ചുവെന്ന ആരോപണം ഗോവിന്ദന്‍ ആവര്‍ത്തിച്ചു. കേസില്‍ നേരിട്ട് ഉത്തരവാദികളായവരെ മാപ്പുസാക്ഷികളാക്കുകയും പാര്‍ട്ടി നേതാക്കളെ പ്രതികളാക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം സംബന്ധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തെളിവുകളില്ലാതെയാണ് ജയിലിലടച്ചതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.''ആദ്യം ലക്ഷ്യം പ്രഖ്യാപിക്കുക എന്നതാണ് ഇ.ഡിയുടെ നിലപാട്. ഇതിനെ ചെറുക്കുമെന്ന നിലപാടാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്.

 

കേരളത്തില്‍ എന്ത് നിലപാട് എടുക്കുമെന്ന് കാണട്ടെ,'' എന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ആയാലും ഇടപെടൽ പിണറായി വിജയൻ സഹായിക്കുമോ എന്നാണ് ഇനി കാണേണ്ടത്.  മുഖ്യമന്ത്രി സതീശൻ ആകട്ടെ നിയമം നിയമത്തിന്റെ വഴിക്ക് പോകണം എന്ന നിലപാടുകാരനാണ്. അദ്ദേഹം ഒരു കാരണവശാലും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കാനുള്ള സാധ്യതയില്ല. പിണറായിക്കെതിരെ എഫ് ഐ ആർ ഇട്ടാൽ കേരളത്തിൽ ബി ജെ പി കോൺഗ്രസ്സിനെ സഹായിക്കും. ഇതിൽ ഒരു രാഷ്ട്രീയ നീക്കമുണ്ട്. അതാണ് സതീശന്റെ ലക്ഷ്യം. അതിനാൽ ഇക്കാര്യത്തിൽ സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (11 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (35 minutes ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (46 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (53 minutes ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (1 hour ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (1 hour ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (1 hour ago)

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്  (1 hour ago)

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (2 hours ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (2 hours ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (2 hours ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (3 hours ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (3 hours ago)

Malayali Vartha Recommends