യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....

എറണാകുളം ഭാഗത്തേക്കുള്ള സാധാരണ യാത്രക്കാരുടെ പ്രധാന ആശ്രയമായ ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിലായി. 18 കോച്ചുണ്ടായിരുന്ന വണ്ടിയിൽ കോച്ചുകൾ വെട്ടിക്കുറച്ചതും യാത്രാ ദുരിതം ഇരട്ടിയാക്കിയിരിക്കുന്നു. വിദ്യാർഥികളും പഠനത്തിനും തൊഴിലിനുമായി സ്ത്രീകളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസവും ഈ വണ്ടിയിൽ എറണാകുളം ഭാഗത്തേക്ക് പോകുന്നത്.
രാവിലെ 6.50ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 9.25ന് എറണാകുളം ജങ്‌ഷനിൽ എത്തിയിരുന്നു. എന്നാൽ ഏതാനും ആഴ്ചകളായി മുക്കാൽ മണിക്കൂറോളം ട്രെയിൻ താമസിക്കുകയാണ്. ഗുരുവായൂരിൽ നിന്ന് കൃത്യമായി പുറപ്പെട്ടാലും അരമണിക്കൂറോളം താമസിക്കും. താമസിച്ച് ഓടുന്ന മറ്റ് എക്സ്പ്രസ് വണ്ടികൾക്കായി ഈ ട്രെയിൻ വഴിയിൽ പിടിച്ചിടുന്നതും പതിവാണ്. അതുകൂടിയായാൽ 45 മിനിറ്റ് വരെ വൈകുന്നുണ്ട്. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സമയത്തിന് എത്താനാകാതെ യാത്രികർ ബുദ്ധിമുട്ടുകയാണ്.
"
https://www.facebook.com/Malayalivartha

























