38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ

സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58.82 ശതമാനം പോളിങ്. ഫലം നാളെ അറിയാം. തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതോടെയാണ് ഏഴിടത്ത് ഒഴിവു വന്നത്. മറ്റുള്ളിടത്ത് അംഗങ്ങളുടെ മരണവും രാജിയുമാണ് ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. വോട്ടെണ്ണല്‍ നാളെ 10ന് ആരംഭിക്കും.
www.sec.kerala.gov.in എന്ന വെബ്‌സൈറ്റിലെ ട്രെന്‍ഡ് (TREND)എന്ന ലിങ്കില്‍ ലഭിക്കും. കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍–തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാര്‍ഡുകള്‍, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകള്‍, 7 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 126 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























