കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മൂന്ന് വര്‍ഷത്തിനുശേഷം വാഹനാപകടത്തില്‍ അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് 1.77 കോടി രൂപ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം അനുവദിച്ച് കോടതി. കോട്ടയം മോട്ടോര്‍ ആക്സിഡന്റ് ക്‌ളെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) ആണ് ഉത്തരവിട്ടത്. 1,41,09,840 രൂപയാണ് ട്രൈബ്യൂണല്‍ വിധിച്ചത്. കേസ് ഫയല്‍ ചെയ്ത ദിവസം മുതല്‍ തുക കെട്ടിവയ്ക്കുന്ന നാള്‍ വരെയുള്ള 8.5 ശതമാനം പലിശയും ചേരുമ്പോഴാണ് ആകെത്തുക ഒരു കോടി 77 ലക്ഷം രൂപയാണ് ഉയര്‍ന്നത്.
കേസില്‍ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി 30 ദിവസത്തിനകം തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നാണ് നിര്‍ദേശം. കൊല്ലം സുധി മരിച്ച് മൂന്ന് വര്‍ഷത്തിനുശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നത്. സുധിയുടെ ഭാര്യക്കും അമ്മയ്ക്കും രണ്ട് മക്കള്‍ക്കുമാണ് നഷ്ടപരിഹാരത്തുക ലഭിക്കുക.
2023 ജൂണ്‍ അഞ്ചിനാണ് തൃശൂര്‍ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തില്‍ സുധി മരിച്ചത്. കോഴിക്കോട് വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങവേയായിരുന്നു അപകടം. സുധിയുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍ എതിര്‍ദിശയില്‍ നിന്നുവന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറില്‍ സുധിക്കൊപ്പമുണ്ടായിരുന്ന ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് കുഞ്ഞുമോന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha

























