മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം.. എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു..

മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിലായിരുന്നു സംഭവം.ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻറെ അമ്മയെയും അധിക്ഷേപിച്ച ലൈവ് ദൃശ്യങ്ങൾ ഏറെ വൈറലായിരുന്നു.
കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും സ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്.കോൺഗ്രസ് പ്രാദേശിക നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.പായിപ്പാട് കൊച്ചുപള്ളി സ്വദേശിനി ലതാ രഘുവിനെതിരെയാണ് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് വെച്ച് ദൃശ്യമാധ്യമങ്ങളിലൂടെ ലതാ രഘു മുഖ്യമന്ത്രിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി.
കോൺഗ്രസ് പായിപ്പാട് മണ്ഡലം പ്രസിഡന്റ് ബിജി തോമസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടംപേരൂർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷനുമായ മനുകുമാർ എന്നിവരാണ് സംഭവത്തിൽ പരാതി നൽകിയത്.ഇതിൽ യൂത്ത് കോൺഗ്രസ് നേതാവ് ടോണി കുട്ടംപേരൂർ ജില്ലാ പോലീസ് മേധാവിക്കും നേരിട്ട് പരാതി സമർപ്പിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഒരു വാർഡിൽ ജയിച്ചതിന്റെ പേരിൽ ഒരു ഇടതു പക്ഷ പ്രവർത്തകന്റെ ഭാര്യ വന്നു മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും വരെ അധിക്ഷേപിക്കുന്നത്
എന്ത് തരം സംസ്കാരമാണ് അമ്മയെ പറയുന്നിടത്ത് ഒരാളുടെ രാഷ്ട്രീയം അവസാനിക്കണം മനുഷ്യത്വം സംസ്കാരവും തുടങ്ങണം ഇവരെ പോലുള്ളവരെ ഒറ്റപ്പെടുത്തുക...കമന്റുകൾ ഇവൾക്ക് ആരാണ് ഇത്രയും ധൈര്യം കൊടുത്തത്. ഇവൾക്കെതിരെ case എടുക്കണം. വീട്ടിൽ ഇരിക്കുന്ന മാതാപിതാക്കളെ തെറി വിളിക്കുന്നവളെ വെറുതെ വിടരുത്..,ഇതേ വാക്കുകൾ ഒരുവലിയ ജനവിഭാഗം പറഞ്ഞപ്പോളാണ് പിണറായി മൂലക്കിരിക്കേണ്ടിവന്നത് ഇത്തരം വിലാപങ്ങൾ നഷ്ടബോധത്തിൽനിന്നുടലെടുത്തതാണ് അതുൾ കൊള്ളാനുള്ള മനസ്സ് ഈ സഹോദരിക്കുണ്ടായിക്കൂടെന്നില്ല.., എന്നിങ്ങനെ പോകുന്നു കമന്റുകൾ..
https://www.facebook.com/Malayalivartha


























