സംസ്ഥാനത്ത് ആരോഗ്യരംഗത്തെ സ്വകാര്യ കുത്തകകള്‍ക്ക് പിടിവീഴും

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് നിയന്ത്രിക്കാന്‍ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. നിയമസഭയില്‍ ബില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി ചേരുക. സ്വകാര്യ ആശുപത്രികളില്‍ ഭീമമായ ചികിത്സാ ചിലവാണെന്ന പരാതികള്‍ വ്യാപകമായതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ സുപ്രധാന നീക്കം.
സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുറയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കണം, ചികിത്സാ നിലവാരം കൂട്ടണം, ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കണം എന്നിവയാണ് കമ്മിറ്റിക്ക് ആരോഗ്യവകുപ്പ് മന്ത്രി നല്‍കിയിക്കുന്ന നില്‍ദ്ദേശം. റിപ്പോര്‍ട്ട് പഠിച്ച് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അനുസരിച്ചായിരിക്കും ബില്‍ തയ്യാറാക്കുക.
https://www.facebook.com/Malayalivartha



























