വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ദുബായില്‍നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ വന്‍ ദുരന്തം തടഞ്ഞ പൈലറ്റ് സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച ധൈര്യവും നിശ്ചയദാര്‍ഢ്യവും രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പൈലറ്റ് വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മുംബൈ സ്വദേശിയായ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ബോയിങ് 737 വിമാനങ്ങള്‍ പറത്തുന്നതില്‍ 13 വര്‍ഷത്തിലേറെ പരിചയസമ്പന്നനായ മുതിര്‍ന്ന പൈലറ്റാണ്. വിമാനം ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് അടുക്കവേയാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനത്തിലെ ഒമാന്‍ പൗരനായ പൈലറ്റുമാരിലൊരാള്‍ സഹപൈലറ്റായ സ്മിത് മച്ചാറിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
ആത്മഹത്യയ്ക്കും വിമാനം ഇടിച്ചിറക്കാനും അക്രമി ശ്രമിച്ചതായി ഭയന്നുവിറച്ച യാത്രക്കാര്‍ വെളിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റെങ്കിലും യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കുകയും, സൗദി അറേബ്യയിലെ തബൂക്കില്‍ വിമാനം സുരക്ഷിതമായി അടിയന്തരമായി ഇറക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























