കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി

മാദ്ധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സമ്പന്ധിച്ച പരാതിയില്‍ വിചാരണ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. പ്രോസിക്യൂട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ബഷീറിന്റെ ഭാര്യ ജെസീല നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതി മാറ്റണം, കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജസീല ഉന്നയിച്ചത്. നിലവിലുള്ള പ്രോസിക്യൂട്ടര്‍ കൃത്യമായി കേസ് കൈകാര്യം ചെയ്യുന്നില്ലെന്നാരോപിച്ചാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ജസീല ആവശ്യപ്പെട്ടത്.
കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍, അഡ്വക്കേറ്റ് സന്തോഷിനെ ആ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ജസീല വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന രേഖകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചത്.
https://www.facebook.com/Malayalivartha



























