Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഏട്ടപ്പൻ ആരാ മോൻ തൊടാൻ നോക്കിയാൽ കളിമാറും, പാളയത്തെ ഗവണ്‍മെന്റ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ എസ്.ഐ.ക്കു സ്ഥലംമാറ്റം!! കന്റോണ്‍മെന്റ് എസ്.ഐ. പി.എസ്.ബിനു ഇനി ക്രൈം ഡിറ്റാച്ച്‌മെന്റിലേക്ക്...

09 DECEMBER 2019 10:30 AM IST
മലയാളി വാര്‍ത്ത

പാളയത്തെ ഗവണ്‍മെന്റ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയ എസ്.ഐ.ക്കു സ്ഥലംമാറ്റം. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തെത്തുടര്‍ന്നാണ് എസ് ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. കന്റോണ്‍മെന്റ് എസ്.ഐ. പി.എസ്.ബിനുവിനെയാണ് ക്രൈം ഡിറ്റാച്ച്‌മെന്റിലേക്കു മാറ്റിയത്.എ.സി.പി., സി.ഐ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തെത്തുടർന്ന് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നടന്ന റെയ്ഡിലും എസ്.ഐ. ബിനു പങ്കെടുത്തിരുന്നു. ഇവിടെനിന്നു ചോദ്യക്കടലാസ് കണ്ടെത്തിയതാണ് പി.എസ്.സി. പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ പിന്നാലെയുണ്ടായ സംഭവങ്ങൾക്കെല്ലാം വഴിത്തിരിവായത്. ഈ ഘട്ടത്തിൽ എസ്.ഐ.യെ തരംതാഴ്ത്തിയിരുന്നു. പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് നടപടി മരവിപ്പിച്ചു. ഒരാഴ്ച മുൻപ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നടന്ന പരിശോധനയിലും ബിനു പങ്കെടുത്തിരുന്നു. എ.സി.പി., സി.ഐ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പിടികൂടിയ അഞ്ചുപേർ എസ്.എഫ്.ഐ.ക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവർ എസ്.എഫ്.ഐ.ക്കാരാണെന്ന് തിരിച്ചറിഞ്ഞതും എസ്.ഐ യാണ്. തുടർന്നാണ് സ്ഥലംമാറ്റം.

കഴിഞ്ഞ ആഴ്ചയാണ് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ ഡി.സി.പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കെ.എസ്.യു നേതാവിന് ഹോസ്റ്റലിൽ മർദനമേൽക്കുകയും തുടർന്ന് കെ.എസ്.യു എസ്.എഫ്.ഐ സംഘർഷം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു റെയ്ഡ്. ആ ദിവസം തന്നെ സിപിഎം പ്രവർത്തകരിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഭീഷണിയുണ്ടായിരുന്നു. എസ്‌ഐക്കും സിഐക്കും എതിരെ ഭീഷണി മുഴക്കി എസ്.എഫ്.ഐ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു.യൂണിവേഴ്സിറ്റി കോളേജിലെ കെഎസ്.യു - എസ്എഫ്ഐ സംഘർഷത്തിന് പിന്നാലെ കോളേജ് ഹോസ്റ്റലിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് നടന്നത് നവംബർ 30നാണ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ഹോസ്റ്റലിൽ ഇരച്ചു കയറി റെയ്ഡ് അരങ്ങേറിയത്. ഹോസ്റ്റലിൽ നിന്ന് അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനകത്ത് കയറിയത്. ഇങ്ങനെയാണ് അക്രമവുമായി നേരിട്ട് ബന്ധമുള്ള എസ്എഫ്ഐക്കാരായ അഞ്ച് വിദ്യാർത്ഥികലെയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിന് നൽകുന്ന വിവരം.

ഒരേ സമയം രണ്ട് വഴികളിലൂടെയാണ് പൊലീസ് സംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് ഇരച്ചുകയറിയത്. മുന്നിലെ ഗേറ്റിലൂടെ വലിയൊരു സംഘം പൊലീസെത്തിയതിനൊപ്പം തന്നെ, പിന്നിലെ ഗേറ്റിലൂടെയും രഹസ്യമായി മറ്റൊരു സംഘം പൊലീസുകാരും അകത്തുകയറി. ഹോസ്റ്റലിന് പുറത്ത് മാത്രമാണ് പരിശോധനയെന്ന പ്രതീതി വരുത്തിത്തീർക്കുകയായിരുന്നു പൊലീസ്. അതേസമയം തന്നെ, പിന്നിലെ ഗേറ്റിലൂടെ കന്റോൺമെന്റ് സിഐയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം ഹോസ്റ്റലിനകത്ത് കയറി. വെള്ളിയാഴ്ച വൈകിട്ട് നടന്ന അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്ത വിദ്യാർത്ഥികളെ കണ്ടെത്തി പിടികൂടുകയും ചെയ്തു. ഇവരെ ഓരോരോ ഗേറ്റിലൂടെ രഹസ്യമായിത്തന്നെയാണ് പൊലീസ് പുറത്തുകൊണ്ടുപോകുകയും ചെയ്തു. മുൻവശത്തെ ഗേറ്റിലൂടെ ഇവരെ പുറത്തിറക്കാതിരുന്നതിനാൽ ആരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പുറത്തുള്ളവർക്ക് മനസ്സിലായതുമില്ല. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് മുൻപ് പ്രതികരിച്ചത്. ഇതേ ഹോസ്റ്റലിൽ വച്ച് കെഎസ്‌യു പ്രവർത്തകർക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്ഐ നേതാവായിരുന്ന 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിന്് സാധിച്ചിട്ടില്ല. ആദ്യം ഹോസ്റ്റലിനകത്ത് പൊലീസ് കയറിയില്ലെന്ന സൂചനയാണ് വന്നതെങ്കിലും പിന്നീട് ഹോസ്റ്റലിൽ കയറിത്തന്നെയാണ് പരിശോധന നടത്തിയതെന്ന് വ്യക്തമായി. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കൂ എന്നും ഡിസിപി ആദിത്യ വ്യക്തമാക്കയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (7 minutes ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (9 minutes ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (11 minutes ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (18 minutes ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (22 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (32 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (40 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (1 hour ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (2 hours ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends