മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതി: 171 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു

2028 ൽ നടക്കുന്ന മർകസ് 50-ാം വാർഷികത്തിന് മുന്നോടിയായി നടപ്പിലാക്കുന്ന തൊഴിൽദാന പദ്ധതിയുടെ ഭാഗമായി 171 കുടുംബങ്ങൾക്ക് ഇലക്ട്രിക് തയ്യൽ മെഷീൻ വിതരണം ചെയ്തു. കുടുംബിനികൾക്ക് ഒരു സ്ഥിര വരുമാനം എന്ന നിലയിൽ മർകസ് സാമൂഹ്യക്ഷേമ ഡയറക്ടറേറ്റിന് കീഴിൽ ആവിഷ്കരിച്ച പദ്ധതിയുടെ രണ്ടാംഘട്ട വിതരണം ഇന്നലെ മർകസ് കാമിൽ ഇജ്തിമയിൽ നടന്നു. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വിതരണ ചടങ്ങിന് നേതൃത്വം നൽകി. വിധവകൾ, ഭിന്നശേഷിക്കാർ, സാമ്പത്തിക പിന്നാക്കാം നിൽക്കുന്നവർ, മദ്‌റസ അധ്യാപകരുടെ കുടുംബങ്ങൾ തുടങ്ങി സമൂഹത്തിൽ പ്രത്യേക പരിഗണയർഹിക്കുന്നരിൽ നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ 101 ഉം രണ്ടാം ഘട്ടത്തിൽ 70 ഉം പേർക്കാണ് വിപണിയിൽ 23000 രൂപ വിലവരുന്ന നവീന സൗകര്യങ്ങളുള്ള പോർട്ടബിൾ ഇലക്ട്രിക് തയ്യൽ മെഷീനുകൾ നൽകിയത്. ഇതുകൂടാതെ വിവിധ തൊഴിലുപകരണങ്ങളും ജീവനോപാധികളും സംരംഭകത്വ സഹായങ്ങളും 50-ാം വാർഷിക സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി മർകസ് നൽകി വരുന്നു.
രണ്ടു ഘട്ടങ്ങളിലായി നടന്ന തയ്യൽ മെഷീൻ വിതരണ ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സഖാഫി ശൂറ ജനറൽ കൺവീനർ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മജീദ് കക്കാട്, സിപി ഉബൈദുല്ല സഖാഫി, അക്ബർ ബാദുഷ സഖാഫി, ഷമീം കെകെ, ദുൽകിഫിൽ സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, സ്വാദിഖ് നൂറാനി വെളിമണ്ണ, മുസ്തഫ വാഴക്കാട്, മർസൂഖ് നൂറാനി, നൗഫൽ പെരുമണ്ണ സംബന്ധിച്ചു.
ഫോട്ടോ: മർകസ് 50-ാം വാർഷിക തൊഴിൽദാന പദ്ധതിയുടെ ഭാഗമായ തയ്യിൽ മെഷീൻ വിതരണ ചടങ്ങിൽ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.
https://www.facebook.com/Malayalivartha


























