Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..

05 OCTOBER 2026 04:58 PM IST
മലയാളി വാര്‍ത്ത

ഗജവീരന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം. സ്വന്തം മകനെ പോലെ സ്‌നേഹിച്ച ആന ഇടിമിന്നലേറ്റ് ചരിഞ്ഞതോടെ തീരാക്കണ്ണീരിലാണ് വീട്ടിലുള്ളവര്‍. ബ്രഹ്‌മദത്തന്‍ (54) വയസ്സായിരുന്നു പ്രായം. ഗാംഭീര്യവും സൗമ്യതയും തുളുമ്പുന്ന സാന്നിധ്യമായിരുന്നു പല്ലാട്ട് ബ്രഹ്‌മദത്തന്‍ എന്ന കരിവീരന്‍. നീരു കഴിഞ്ഞ് മേലമ്പാറയിലെ ഉടമ അഡ്വ. രാജേഷ് പല്ലാട്ടിന്റെ വീടിനു സമീപത്തെ ഷെഡില്‍ വിശ്രമത്തിലായിരുന്ന ബ്രഹ്‌മദത്തന് ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് മിന്നലേറ്റത്.

മിന്നലേറ്റ് ആ ഗാംഭീര്യം വിടപറയുമ്പോള്‍ ആന പ്രേമികളുടെ മനസ്സില്‍ ് ഒട്ടേറെ സ്നേഹസ്മരണകളാണ് അവന്‍ ബാക്കിയാക്കുന്നത്.തങ്ങള്‍ക്ക് ഒരു മകനെപ്പോലെയായിരുന്നു ബ്രഹ്‌മദത്തനെന്നും വീട്ടിലെ ഒരു അംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും ഉടമകളായ അഭിഭാഷകന്‍ രാജേഷും സഹോദരന്‍ സതീഷും നിറകണ്ണുകളോടെ പറയുന്നു. ചങ്ങലകളില്ലാതെ വീട്ടുമുറ്റത്തും പറമ്പിലും ഓടിനടന്നിരുന്ന തികച്ചും ശാന്തനായ ഒരു ജീവിയായിരുന്നു അവനെന്ന് കുടുംബം ഓര്‍ത്തെടുക്കുന്നു.ഏറെ ഇഷ്ടമുള്ള ഈന്തപ്പഴവും മറ്റ് ഭക്ഷണങ്ങളും നല്‍കിയാണ് അവനെ വളര്‍ത്തിയത്.

 

എവിടെപ്പോയി തിരിച്ചുവന്നാലും അമ്മ കമലമ്മയെ കണ്ട് സ്‌നേഹം പങ്കുവെച്ച ശേഷമേ അവന്‍ മടങ്ങുമായിരുന്നുള്ളൂ. മകനെപ്പോലെ വളര്‍ത്തിയ ബ്രഹ്‌മദത്തന്റെ വേര്‍പാട് താങ്ങാനാകാതെ 'താന്‍ മരിച്ചാല്‍ മതിയായിരുന്നു'എന്ന് പറയുന്ന അമ്മയുടെ വാക്കുകള്‍ കേട്ട് സതീഷിന്റെ ശബ്ദം ഇടറി. ഒരു വർഷം മുൻപത്തെ ഒരു അഭിമുഖത്തിൽ കമലമ്മയുടെ വാക്കുകൾ കേട്ടാൽ തന്നെ മനസിലാവും ആ വീട്ടിലെ ഒരംഗമാണ് ബ്രഹ്മൻ എന്നുള്ളത്.രാവിലെ എന്റെ അരികെ വരൂ, ഞാൻ കൊടുക്കുന്നു ഭക്ഷണം കൊടുക്കും, അത് അവന്റെ ശീലം ആണ് . എവിടെ പോവാണേലും വീട്ടിൽ നിന്നും കഴിച്ചിട്ടേ പോവൂ..

കുസൃതികൾ ഇല്ലാത്ത മര്യാദയുള്ള മകനാണ് എന്റെ ബ്രഹ്മൻ. പെട്ടന്ന് തന്നെ ഇണങ്ങി. നമ്മുടെ പിള്ളേരെ പോലെ എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ് . പഴം ചോർ റസ്‌ക് അതെല്ലാം ഇഷ്ട്ടമാണ് . പറയുന്നത് അനുസരിക്കും ഒരു ചുവട് അങ്ങോട്ട് വയ്ക്കരുത് എന്ന് പറഞ്ഞാൽ കേൾക്കും . പുട്ടും ഇഡലി പൊറോട്ട അതെല്ലാം കഴിക്കും .., അമ്മയില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാതെ എവിടെയും പോകില്ല. മടങ്ങി വരുമ്പോഴും അങ്ങനെ തന്നെ. 

 

അരുണാചല്‍ പ്രദേശിലെയും അസമിലെയും കാടുകളില്‍ താപ്പാനയായിരുന്ന ബ്രഹ്‌മദത്തനെ 1999-ല്‍ (ഏതാണ്ട് 27-28 വര്‍ഷങ്ങള്‍ക്ക് മുന്‍പ്) കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പില്‍ പോത്തന്‍ വര്‍ഗീസും സഹോദരന്‍ ചാക്കോയും ചേര്‍ന്നാണ് കേരളത്തിലെത്തിച്ചത്. 'പുതുപ്പള്ളി ബ്രഹ്‌മദത്തന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഗജരാജനെ 2010-ലാണ് മേലമ്പാറ പല്ലാട്ട് കുടുംബത്തിലെ രാജേഷ്, സുരേഷ്, മനോജ്, സതീഷ് എന്നിവര്‍ സ്വന്തമാക്കുന്നത്. തുടര്‍ന്ന് 'പല്ലാട്ട് ബ്രഹ്‌മദത്തന്‍' എന്ന പേരിലറിയപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ടെക് ബ്രാന്‍ഡ്, ഐടി പാര്‍ക്ക് അഫിലിയേഷന്‍ പദ്ധതികള്‍ക്ക് ഒക്ടോബര്‍ 8 ന് തുടക്കം  (3 minutes ago)

കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...  (10 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു  (13 minutes ago)

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം  (18 minutes ago)

സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...  (20 minutes ago)

Thiruvananthapuram-corporation ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല  (39 minutes ago)

Pneumonic plague ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍  (49 minutes ago)

കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു  (49 minutes ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം  (52 minutes ago)

Pallatt Brahmadathan വിങ്ങിപ്പൊട്ടി പല്ലാട്ട് കുടുംബം  (53 minutes ago)

വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (54 minutes ago)

സ്വര്‍ണ്ണം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല  (1 hour ago)

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

PINARAYI VIJAYAN മലപ്പുറത്തുകാരനായ നേതാവിനെ ഗോധയിലേക്ക് ഇറക്കി.  (1 hour ago)

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ 9/11 മാതൃകയിലുള്ള മാസ്റ്റർപ്ലാൻ! പ്രതിക്ക് മുൻപ് ഓസ്ട്രേലിയൻ കണക്ഷൻ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ...  (1 hour ago)

Malayali Vartha Recommends