Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും

05 OCTOBER 2026 11:04 PM IST
മലയാളി വാര്‍ത്ത

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്. വൈകുന്നേരങ്ങളിലെ വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ തിരക്കിന് പരിഹാരമായി എറണാകുളം–കോട്ടയം–ചെങ്ങന്നൂര്‍–കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് അംഗീകാരം ലഭിച്ചു.

ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട് വേണാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടെ കാണിച്ച് വിഷയം വിശദമായി ബോധ്യപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഇരിക്കാനോ നില്‍ക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തില്‍ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളത്. ഓഫിസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്.

വേണാട് എക്‌സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുന്‍പായി ഒരു പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണം എന്നായിരുന്നു റെയില്‍വേ മന്ത്രിയോട് പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിന്റെ തുടര്‍നടപടിയായി മന്ത്രിയുടെ ഓഫിസില്‍ നിന്ന് റെയില്‍വേ ബോര്‍ഡിലേക്ക് നിര്‍ദേശം കൈമാറുകയും, റെയില്‍വേ ബോര്‍ഡ് സതേണ്‍ റെയില്‍വേയിലെ ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജര്‍ക്ക് (ഇജഠങ) ആവശ്യമായ നടപടികള്‍ക്കായി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

വൈകിട്ട് ഏകദേശം 4 മണിയോടെ എറണാകുളം ജംക്?ഷനില്‍ നിന്ന് വേണാട് എക്‌സ്പ്രസിന് മുന്‍പായി പുറപ്പെടുന്ന തരത്തില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനായി മെമു അല്ലെങ്കില്‍ ഐസിഎഫ് കോച്ചുകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യത റെയില്‍വേ പരിശോധിച്ചുവരികയാണ്. എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂര്‍ വഴി കൊല്ലം വരെയുള്ള സര്‍വീസായി ആരംഭിച്ച്, തുടര്‍ന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സര്‍വീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ഈ പുതിയ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ എറണാകുളം മുതല്‍ കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, പുനലൂര്‍ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. വേണാട് എക്‌സ്പ്രസിലെ അമിത തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും ഈ സര്‍വീസ് നിര്‍ണായകമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (11 minutes ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (23 minutes ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (40 minutes ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (47 minutes ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (1 hour ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (3 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (4 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (5 hours ago)

Malayali Vartha Recommends