കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം

കാഞ്ഞിരപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ കയറി ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി പ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചേനപ്പാടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ ഈരാറ്റുപേട്ട കടുക്കാപ്പറമ്പില്‍ നെബുവിനെ (44) കുത്തി പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ച കേസിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്. പ്രസാദിനെ കോടതിയില്‍ ഹാജരാക്കി.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മണ്ണാറക്കയം ഭാഗത്തുനിന്നും ബസില്‍ കയറിയ പ്രസാദ് നെബുവിനെ ചീത്ത വിളിച്ചു കൊണ്ടു ക്യാബിനുള്ളില്‍ കയറി കത്തി ഉപയോഗിച്ചു കുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. നെബു ബസ് നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























