തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ കൊളപ്പുറത്തിനടുത്ത് വി.കെ പടിയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കോട്ടക്കൽ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടിൽ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരൻ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മഅദിൻ പബ്ലിക് സ്കൂൾ പ്രീകെജി അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളജിൽ ഒന്നാംവർഷ ബി.സി.എ വിദ്യാർഥിയാണ് ജിബിൻ.
https://www.facebook.com/Malayalivartha
























