ഹരിപ്പാട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം; പിന്നിൽ പ്രണയപ്പകയെന്ന് കുടുംബം, 16 പേർക്ക് സസ്പെൻഷൻ...

ആലപ്പുഴ ഹരിപ്പാട് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമായ മർദനം. പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയായ പെൺകുട്ടി ക്വട്ടേഷൻ നൽകി മകനെ തല്ലിച്ചതയ്ക്കുകയായിരുന്നു എന്ന് പരിക്കേറ്റ ആൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ക്ലാസ് മുറിക്കുള്ളിൽ പൂട്ടിയിട്ട് പതിനഞ്ചിലധികം വിദ്യാർത്ഥികൾ ചേർന്നാണ് മർദനം നടത്തിയത്. അക്രമത്തിന് നേതൃത്വം നൽകിയ 16 പേരെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. ഹരിപ്പാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























