ടോയ്‌ലറ്റിൽ വെള്ളമില്ലാത്തിനെ തുടർന്ന് ട്രെയിൻ യാത്രക്കാർക്ക് വഴിയിലിറങ്ങേണ്ടി വന്നു.. റെയിൽവെ 16,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കർണാടക ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്..

ട്രെയിനിലെ ടോയ്‌ലറ്റിൽ വെള്ളമില്ലാത്തിനെ തുടർന്ന് വഴിയിലിറങ്ങേണ്ടിവന്ന കുടുംബത്തിന് റെയിൽവെ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. സൗത്ത് വെസ്റ്റേൺ റെയിൽവെ 16,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കർണാടക ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. തങ്ങൾ നേരിട്ട ദുരനുഭവത്തിന് പിന്നാലെ ശിവമോഗ സ്വദേശിയായ ടി നാഗേന്ദ്രയും കുടുംബവുമാണ് റെയിൽവെയ്‌ക്കെതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
2025 ഏപ്രിൽ 15-നാണ് സംഭവം. നാഗേന്ദ്ര തന്റെ 24 അംഗ കുടുംബവുമായി തിരുപ്പതി- തിരുമല ക്ഷേത്ര ദർശനത്തിനായി ബംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ശിവമോഗയിലേയ്ക്ക് പോകുന്ന ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. 1,000 രൂപയ്ക്ക് ജനറൽ ടിക്കറ്റെടുത്താണ് ഇവർ യാത്ര തിരിച്ചത്.എന്നാൽ യാത്രയ്ക്കിടെയാണ് കോച്ചിലെ ടോയ്‌ലറ്റുകളിൽ വെള്ളമില്ലെന്ന വിവരം ഇവർ അറിയുന്നത്. തുടർന്ന് നാഗേന്ദ്ര സഹായത്തിനായി തുമകൂരു റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല.
ഇതോടെ നാഗേന്ദ്രനും കുടുംബത്തിനും ട്രെയിനിൽ നിന്നിറങ്ങേണ്ടിവന്നു. തുടർന്ന് 1,760 രൂപയ്ക്ക് പുതിയ ടിക്കറ്റുകളെടുത്ത് മറ്റൊരു ട്രെയിനിൽ യാത്ര തുടരുകയായിരുന്നു.സംഭവത്തിൽ റെയിൽവെ അധികൃതർക്ക് നാഗേന്ദ്ര നിയമപരമായ നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.തുടർന്നാണ് ശിവമോഗ ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ടി ശിവണ്ണ, ബിഡി യോഗാനന്ദ് ഭണ്ഡ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
https://www.facebook.com/Malayalivartha

























