Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി

29 OCTOBER 2026 06:02 PM IST
മലയാളി വാര്‍ത്ത

നോർക്ക റൂട്ട്സ് വഴി പ്രവാസികൾക്കായി നടപ്പിലാക്കിയിരുന്ന പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ കൂട്ടിയ കേരള സർക്കാർ നടപടി പ്രവാസി സമൂഹത്തോടുള്ള കടുംവെട്ടാണെന്ന് നവയുഗം സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികൾക്ക് താങ്ങായിരുന്ന ഒരു മികച്ച ജനക്ഷേമ പദ്ധതിയെ സർക്കാർ പ്രായോഗികമായി കൊന്നുകുഴിച്ചുമൂടിയിരിക്കുകയാണ്.

70 വയസ്സുവരെ പ്രായമുള്ളവർക്ക് കുടുംബസമേതം 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ വെറും 13,000 രൂപ മാത്രം പ്രീമിയം മതിയായിരുന്ന സ്ഥാനത്താണ് ഇപ്പോൾ വൻ വർദ്ധനവ് വരുത്തിയിരിക്കുന്നത്. പുതിയ പരിഷ്കാരപ്രകാരം വയസ്സിന്റെ അടിസ്ഥാനത്തിൽ പ്രീമിയം നിശ്ചയിച്ചതോടെ, 50 വയസ്സ് കഴിഞ്ഞവർക്ക് പ്രീമിയം തുക 40,000 രൂപയ്ക്ക് അടുത്തേക്ക് ഉയർന്നിരിക്കുകയാണ്. രോഗാവസ്ഥകളും പ്രായസഹജമായ ബുദ്ധിമുട്ടുകളും ഏറുന്ന പ്രായത്തിൽ ഇൻഷുറൻസ് പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രവാസികളെയാണ് ഈ തീരുമാനം കടുത്ത പ്രതിസന്ധിയിലാക്കുന്നത്.


പ്രവാസലോകത്ത് നിന്നുണ്ടാകുന്ന വരുമാനത്തെ ആശ്രയിച്ച് സംസ്ഥാന ബഡ്ജറ്റ് മുന്നോട്ട് കൊണ്ടുപോകുമ്പോഴും, പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്ന ഈ തികഞ്ഞ അവഗണന പ്രതിഷേധാർഹമാണ്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്ത് നാട്ടിലേക്ക് പണമയക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഈ പുതിയ തുക. പ്രവാസികളെ ഇൻഷുറൻസ് പരിധിയിൽ നിന്ന് ഘട്ടംഘട്ടമായി പുറന്തള്ളാനും സ്വകാര്യ ഇൻഷുറൻസ് ലോബികളെ സഹായിക്കാനും മാത്രമേ ഈ നടപടി ഉപകരിക്കൂ.


സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങളുടെ കണ്ണീരുകാണാൻ സർക്കാർ തയ്യാറാകണം. വർദ്ധിപ്പിച്ച പ്രീമിയം തുക അടിയന്തരമായി പിൻവലിക്കണമെന്നും, പഴയ നിരക്കിൽ തന്നെ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നവയുഗം സാംസ്കാരിക വേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രവാസി സംഘടനകളെയും പ്രവാസി ജനവിഭാഗങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നവയുഗം കേന്ദ്ര കമ്മിറ്റി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎച്ച്ഇഎൽ ജീവനക്കാർക്ക് പ്രത്യേക ശമ്പള പാക്കേജ് ആനുകൂല്യങ്ങളുമായി പിഎൻബി  (31 minutes ago)

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ  (33 minutes ago)

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ 'കാര്‍ബെലിം' ഐഐടി മദ്രാസ് ഡീപ്-ടെക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സമാഹരിച്ചു...  (36 minutes ago)

ആകർഷകമായ ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും..  (39 minutes ago)

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി  (42 minutes ago)

ഹരിപ്പാട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം; പിന്നിൽ പ്രണയപ്പകയെന്ന് കുടുംബം, 16 പേർക്ക് സസ്പെൻഷൻ...  (46 minutes ago)

പ്രവാസി മലയാളികളെ പ്രതിസന്ധിയിലാക്കി മാൾട്ട ബജറ്റ്; സൗജന്യ പൊതുഗതാഗതവും ചൈൽഡ് കെയറും നിർത്തലാക്കുന്നു, ചെലവേറും: • പ്രതിഷേധം ശക്തം...  (50 minutes ago)

കൂടൽ ജംഗ്ഷനിൽ വാഹനാപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ബൈക്ക് മറിഞ്ഞ് കലഞ്ഞൂർ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?  (1 hour ago)

തിളച്ച സാമ്പാറിലെ 'പുഴു' നാടകം കൈയോടെ പിടിച്ചു; കായികമേള അലങ്കോലമാക്കാൻ ശ്രമിച്ച അധ്യാപകൻ ഒടുവിൽ അറസ്റ്റിൽ...  (1 hour ago)

അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 'പൊതുബോധത്തിന് കീഴ്‌പ്പെടാന്‍ ആകില്ലെന്ന് നിരീക്ഷണം...  (1 hour ago)

കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ  (2 hours ago)

കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം;  (2 hours ago)

INDIAN RAILWAY കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്  (2 hours ago)

White car mystery ഭീതിയിൽ പെൺകുട്ടികളും രക്ഷിതാക്കളും  (2 hours ago)

Malayali Vartha Recommends