ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?

കേവലഭൂരിപക്ഷമില്ലെങ്കിലും ഇസ്രായേലില്‍ പ്രധാനമന്ത്രിയായി ബഞ്ചമിന്‍ നെതന്യാഹു തുടരാന്‍ സാധ്യത. നിലനില്‍പിനായി യുദ്ധം എന്ന നയം വിട്ടൊരു കളിക്കും ഇസ്രായേല്‍ തയാറല്ല. മുക്കാല്‍ നൂറ്റാണ്ടായി പോരാട്ടത്തിലൂടെ നിലനില്‍ക്കുന്ന ഇസ്രായേലിന്റെ സുരക്ഷയ്ക്ക് യുദ്ധക്കൊതിയന്‍ എന്ന പേരുള്ള നെതന്യാഹുവിനെ തന്നെ അവരോധിക്കാനാണ ് സാധ്യതയും സാഹചര്യവും. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തുടങ്ങിയ പോരോട്ടം നെതന്യാഹു ഇപ്പോഴും തുടരുകയാണ്. യുദ്ധത്തിലൂടെ ഇസ്രയേലിന് വന്‍നഷ്ടമുണ്ടായതായി അവകാശപ്പെടുമ്പോഴും ഇസ്രായേലിന്റെ നിലനില്‍പിനെ നെതന്യാഹു വന്നേ തീരൂ. മാത്രവമല്ല അമേരിക്കയുടെയും ഡൊണാള്‍ഡ് ട്രംപിന്റെയും സഹായമില്ലാതെ ഇസ്രായേലിന് നിലനില്‍പുമില്.
വോട്ടെണ്ണല്‍ തൊണ്ണൂറു ശതമാനം പൂര്‍ത്തിയാക്കിയപ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന വലതുപക്ഷ-അതിയാഥാസ്ഥിതിക സഖ്യം 53 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. മുന്‍ സൈനിക മേധാവി ഗാദി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ചേരി 48 സീറ്റുകളിലാണ് മുന്നേറുന്നത്.19 സീറ്റുകളില്‍ ലീഡ് നേടി അറബ് പാര്‍ട്ടികള്‍ നിര്‍ണായക ശക്തിയായി മാറുകയും ചെയ്തു. ഇവരുടെ പിന്‍തുണയെ ആശ്രയിച്ചിരിക്കും ഇസ്രേയേലിന്റെ ഭാവിയും ഭരണവും. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിലെ 120 സീറ്റില്‍ 61 സീറ്റാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. നവംബര്‍ നാലിനേ ഔദ്യോഗിക ഫലം പുറത്തുവരൂ എന്നിരിക്കെ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇസ്രായേലിന്റെ ഭാവിക്ക് നെതന്യാഹു തുടരണമെന്നും അമേരിക്കയുടെ പിന്‍തുണ നെതന്യാഹവിനാണെന്നും ട്രംപ് ആവര്‍ത്തിച്ചിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെത്തന്നെ തിരഞ്ഞെടുക്കണമെന്ന നിര്‍ബന്ധം പ്രസിഡന്റിനില്ല. ഇസ്രയേലിന്റെ ആനുപാതിക പ്രാതിനിധ്യ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ രാജ്യം മുഴുവന്‍ ഒരു മണ്ഡലമായാണ് കണക്കാക്കുന്നത്. ഇസ്രയേലില്‍ സഖ്യസര്‍ക്കാരുകള്‍ രൂപവത്കരിക്കുന്നതിലെ പ്രതിസന്ധി പുതിയതല്ല. 2019 ഏപ്രില്‍ മുതല്‍ 2022 നവംബര്‍ വരെ രാജ്യം അഞ്ച് തിരഞ്ഞെടുപ്പുകളെയാണ് നേരിടേണ്ടിവന്നത്.
സൈനികര്‍, തടവുകാര്‍, മെഡിക്കല്‍ ജീവനക്കാര്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വിദേശത്തുള്ള ഇസ്രായേല്‍ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ഇനി എണ്ണിത്തീര്‍ക്കാനുള്ളത്.
പ്രതിപക്ഷ സഖ്യവും അറബ് പാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടായാല്‍ നെതന്യാഹുവിനെ മാറ്റാനുള്ള ഭൂരിപക്ഷം രൂപപ്പെടാം. എന്നാല്‍ നെതന്യാഹു പുതിയ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. നെതന്യാഹുവിന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന വലതുപക്ഷ, മതയാധിഷ്ഠിത പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി 61 സീറ്റുകള്‍ ഉറപ്പാക്കാന്‍ നെതന്യാഹു ശ്രമിക്കുകയാണ്.
സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ക്കുശേഷം രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങാം. സര്‍ക്കാരുണ്ടാക്കാന്‍ നിയോഗിക്കപ്പെടുന്ന ആദ്യ സ്ഥാനാര്‍ഥിക്ക് 28 ദിവസമാണ് സമയം. ആവശ്യപ്പെട്ടാല്‍ പ്രസിഡന്റിന് 14 ദിവസം കൂടി അനുവദിക്കാം. ആദ്യ ശ്രമം പരാജയപ്പെട്ടാല്‍ മറ്റൊരു പാര്‍ലമെന്റ് അംഗത്തിന് അവസരം നല്‍കാം. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവരും. അതുവരെ നെതന്യാഹുവിന് കാവല്‍ പ്രധാനമന്ത്രിയായി തുടരേണ്ടിയും വരാം. ഇസ്രായേലിന്റെ സുരക്ഷ ഏതു നിമിഷവും അപകടത്തിലാകാമെന്നിരിക്കെ ഭരണമാറ്റം ഇസ്രായേലിന് ഏറെ പ്രധാനപ്പെട്ടതാണ്.
തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ അട്ടിമറി നടത്തിയെന്നും വ്യാപകമായ ക്രമക്കേടുകളും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തലും നടന്നെന്നും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ആരോപിക്കുന്നുണ്ട്. അറബ് പാര്‍ട്ടികള്‍ കൈക്കൂലി, ഭീഷണി, അക്രമം, വ്യാജരേഖകള്‍, എന്നിവിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് നെതന്യാഹുവിന്റെ ആരോപണം. പണമടങ്ങിയ കവറുകള്‍ക്കൊപ്പം അറബ് പാര്‍ട്ടിയായ റാം പാര്‍ട്ടിയുടെ ബാലറ്റ് പേപ്പറുകള്‍ കണ്ടെത്തിയെന്നും പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയും അക്രമവും ഉണ്ടായെന്നും ലിക്കുഡ് പാര്‍ട്ടി ആരോപിക്കുന്നു. അറബ് വംശജരുടെ നേതൃത്വത്തിലുള്ള റാം, ജോയിന്റ് ലിസ്റ്റ് പാര്‍ട്ടികള്‍ ആകെ 19 സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. ഇസ്രയേലിലെ ജനസംഖ്യയുടെ ഏകദേശം 21 ശതമാനം അറബ് പൗരന്മാരാണ്. ഇവരില്‍ ഭൂരിഭാഗവും ഫലസ്തീന്‍ വംശജരുമാണ്. ഈ സാഹചര്യത്തിലാണ് അറബ് പാര്‍ട്ടികള്‍ നിര്‍ണായക ശക്തിയായി ഇസ്രായേലില്‍ മാറുന്നത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരും ജൂതരാഷ്ട്രത്തെ ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരുമായ അറബ് പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് ഫലം മോഷ്ടിച്ചതെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ലിക്കുഡ് പാര്‍ട്ടി പറഞ്ഞിരുന്നു.
ത്. രണ്ട് പക്ഷങ്ങള്‍ക്കും ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകളില്ലാത്ത സാഹചര്യത്തില്‍ അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രയേല്‍ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയേക്കാം.
https://www.facebook.com/Malayalivartha
























