Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ

29 OCTOBER 2026 06:11 PM IST
മലയാളി വാര്‍ത്ത

എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസസിൻ്റെ 2026 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിലെ അറ്റാദായം മുൻവർഷത്തെ 445 കോടി രൂപയിൽനിന്ന് 75 ശതമാനം വർധിച്ച് 778 കോടി രൂപയായി. കമ്പനിയുടെ ആകെ വരുമാനം മൂന്ന് ശതമാനം വർധിച്ച് 5,302 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ വരുമാനം 5,136 കോടി രൂപയായിരുന്നു. കിട്ടാക്കടത്തിനായുള്ള നീക്കിയിരിപ്പും വായ്‌പാ നഷ്‌ടവും ഉൾപ്പെടെയുള്ള ചെലവുകൾ 37 ശതമാനം കുറഞ്ഞ് 819 കോടി രൂപയായി.

കമ്പനിയുടെ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം മുൻവർഷത്തെ 2.15 കോടിയിൽനിന്ന് എട്ട് ശതമാനം വർധിച്ച് 2.32 കോടിയായി. രണ്ടാം പാദത്തിൽ കാർഡ് ഉപയോഗിച്ചുള്ള മൊത്തം ചെലവ് മൂന്ന് ശതമാനം വർധിച്ച് 1,10,689 കോടി രൂപയിലെത്തി. പുതിയ അക്കൗണ്ടുകളുടെ എണ്ണം 9.36 ലക്ഷത്തിൽനിന്ന് 11.06 ലക്ഷമായി ഉയർന്നു. സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് കമ്പനിയുടെ മൊത്തം വായ്‌പകൾ 56,532 കോടി രൂപയും ആകെ ആസ്‌തി 71,102 കോടി രൂപയുമാണ്. മൊത്ത നിഷ്‌ക്രിയ ആസ്‌തി അനുപാതം മുൻവർഷത്തെ 2.85 ശതമാനത്തിൽനിന്ന് 1.90 ശതമാനമായി കുറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎച്ച്ഇഎൽ ജീവനക്കാർക്ക് പ്രത്യേക ശമ്പള പാക്കേജ് ആനുകൂല്യങ്ങളുമായി പിഎൻബി  (37 minutes ago)

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ  (39 minutes ago)

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ 'കാര്‍ബെലിം' ഐഐടി മദ്രാസ് ഡീപ്-ടെക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സമാഹരിച്ചു...  (42 minutes ago)

ആകർഷകമായ ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും..  (45 minutes ago)

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി  (48 minutes ago)

ഹരിപ്പാട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം; പിന്നിൽ പ്രണയപ്പകയെന്ന് കുടുംബം, 16 പേർക്ക് സസ്പെൻഷൻ...  (52 minutes ago)

പ്രവാസി മലയാളികളെ പ്രതിസന്ധിയിലാക്കി മാൾട്ട ബജറ്റ്; സൗജന്യ പൊതുഗതാഗതവും ചൈൽഡ് കെയറും നിർത്തലാക്കുന്നു, ചെലവേറും: • പ്രതിഷേധം ശക്തം...  (56 minutes ago)

കൂടൽ ജംഗ്ഷനിൽ വാഹനാപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ബൈക്ക് മറിഞ്ഞ് കലഞ്ഞൂർ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?  (1 hour ago)

തിളച്ച സാമ്പാറിലെ 'പുഴു' നാടകം കൈയോടെ പിടിച്ചു; കായികമേള അലങ്കോലമാക്കാൻ ശ്രമിച്ച അധ്യാപകൻ ഒടുവിൽ അറസ്റ്റിൽ...  (1 hour ago)

അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 'പൊതുബോധത്തിന് കീഴ്‌പ്പെടാന്‍ ആകില്ലെന്ന് നിരീക്ഷണം...  (1 hour ago)

കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ  (2 hours ago)

കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം;  (2 hours ago)

INDIAN RAILWAY കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്  (2 hours ago)

White car mystery ഭീതിയിൽ പെൺകുട്ടികളും രക്ഷിതാക്കളും  (2 hours ago)

Malayali Vartha Recommends