Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!


മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ


ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!


ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?

മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടനം...തമിഴ്‌നാട് വഴി എത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കാൻ വിപുലമായ നടപടികൾ ആരംഭിച്ച് തമിഴ്‌നാട് സർക്കാർ

31 OCTOBER 2026 10:04 AM IST
മലയാളി വാര്‍ത്ത

മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തമിഴ്‌നാട് വഴിയെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കാനായി തമിഴ്‌നാട് സർക്കാർ വിപുലമായ നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി കമ്പം എംഎൽഎ ജഗന്നാഥ് മിശ്രയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ തേനി ജില്ലയിലെ കമ്പം മുതൽ അതിർത്തിയായ കമ്പംമെട്ട് വരെയുള്ള 10 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു.

​ഹൈവേ, റവന്യൂ, വനം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പവും തമിഴ്നാട് പൊലീസിനൊപ്പവുമാണ് സംഘം പ്രധാന ഘട്ട് റോഡിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്തിയത്. തീർത്ഥാടന കാലത്ത് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ വിവിധ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് തീർത്ഥാടക വാഹനങ്ങളാണ് കമ്പം-കമ്പംമെട്ട് മലയോര പാത വഴി ശബരിമലയിലേക്ക് കടന്നുപോകുന്നത്.
തീർത്ഥാടന ദിനങ്ങൾ അടുത്തെത്തിയതോടെ റൂട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ ഗതാഗതക്കുരുക്കും അപകടസാധ്യതകളും ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ വേഗത്തിലാക്കുമെന്ന് പരിശോധനയ്ക്ക് ശേഷം എംഎൽഎ വ്യക്തമാക്കി.

മലയോര പാതയിലെ കാഴ്ച മറയ്ക്കുന്ന വിധത്തിൽ റോഡരികിൽ വളർന്നുനിൽക്കുന്ന കാടുകൾ അടിയന്തരമായി വെട്ടിമാറ്റാൻ എംഎൽഎ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. കൊടും വളവുകളുള്ള ഭാഗങ്ങളിൽ വേഗനിയന്ത്രണത്തിനും ദിശാസൂചനയ്ക്കുമായി പ്രത്യേക മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ദീർഘദൂര ഡ്രൈവർമാർക്ക് മലയോര പാതയിലെ അപകടസാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനായി പ്രത്യേക ട്രാഫിക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്... പവന് 2480 രൂപയുടെ കുറവ്  (2 minutes ago)

സംസ്ഥാനത്ത് വീണ്ടും നാളെ രാത്രി മുതൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (9 minutes ago)

ഹാർദിക് പാണ്ഡ്യ വിയർക്കും... രോഹിത് ശർമയുടെ തിരിച്ചുവരവ്! അവസാനിച്ചെന്ന് കരുതിയിടത്തുനിന്ന് വീണ്ടും ഹിറ്റ്മാൻ രാജാവ്! ഇനി ലക്ഷ്യം 2027 ലോകകപ്പ്!  (18 minutes ago)

  ചേരാനല്ലൂരിലെ കാറപകടം... പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും കോടതി പരി​ഗണനയിൽ  (50 minutes ago)

മണ്ഡല-മകരവിളക്ക് ശബരിമല തീർത്ഥാടനം...തമിഴ്‌നാട് വഴി എത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കാൻ വിപുലമായ നടപടികൾ ആരംഭിച്ച് തമിഴ്‌നാട് സർക്കാർ  (57 minutes ago)

എഴുപതു വർഷം മുമ്പ് കേരളം വെട്ടിമുറിച്ചത് ഇന്നും ദുഃഖസ്മൃതി : ചെറിയാൻ ഫിലിപ്പ്  (1 hour ago)

സംസ്ഥാന സ്കൂള്‍ കായികമേള അത്‌ലറ്റിക്സ് കിരീടപ്പോരിന്റെ ആവേശം അവസാന ലാപ്പിൽ.  (1 hour ago)

24 മണിക്കൂറും ബുക്കുചെയ്യാം... കറന്റ് ബുക്കിങ്ങിന് സൗകര്യം... ശബരിമല സന്നിധാനത്തെ മുറികളുടെ ഓൺലൈൻ ബുക്കിങ് ദേവസ്വം ബോർഡ് പോർട്ടൽ പരിഷ്കരിക്കുന്നു...  (2 hours ago)

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ട് അങ്കമാലി കോടതി  (2 hours ago)

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ ഗഗൻയാനിലേക്ക് നാം കൂടുതൽ അടുത്തു... നിർണായക ഭൗമനിരീക്ഷണ ഉപഗ്രഹമായ എൻവിഎസ് 03യുടെ വിക്ഷേപണ വിജയത്തിൽ പ്രതികരിച്ച് ഐഎസ്ആ‍ർഒ ചെയർമാൻ  (2 hours ago)

എസ്റ്റേറ്റ് മേഖലയിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്താനെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് നേരെ 'പടയപ്പ' യുടെ അപ്രതീക്ഷിത ആക്രമണം... ഒരുകിലോമീറ്ററോളം വാഹനം പിന്നോട്ടോടിച്ചു....  (2 hours ago)

  നിർണായക നേട്ടം കൈവരിച്ച് നാവികസേന.... ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ 'റഫാൽ മറൈൻ' യുദ്ധവിമാനം ആദ്യ ശ്രമത്തിൽ തന്നെ വിജയകരം  (3 hours ago)

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി  (3 hours ago)

കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു  (3 hours ago)

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും... സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്  (3 hours ago)

Malayali Vartha Recommends