Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'..പിണറായിയുടെ മർമ്മം കലക്കി മന്ത്രി റോജിയുടെ ചുട്ടമറുപടി..! മഹാരാജാസ് പ്രതിഷേധത്തില്‍ വാക്‌പോര് കൊഴുക്കുന്നു..


ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

എഴുപതു വർഷം മുമ്പ് കേരളം വെട്ടിമുറിച്ചത് ഇന്നും ദുഃഖസ്മൃതി : ചെറിയാൻ ഫിലിപ്പ്

31 OCTOBER 2026 09:44 AM IST
മലയാളി വാര്‍ത്ത
എഴുപതു വർഷം മുമ്പ് കേരള സംസ്ഥാനം ഉടലെടുക്കുമ്പോൾ ചരിത്രം, സംസ്ക്കാരം, ഭൂമിശാസ്ത്രം എന്നിവയിൽ ഒരു ഭൂമികയായിരുന്ന കേരളം വെട്ടിമുറിച്ചത് ഇന്നും ഒരു ദുഃഖസ്മൃതിയാണ്

മൂന്നു കൃത്രിമ ഖണ്ഡങ്ങളായിരുന്ന തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളും മലബാർ പ്രവിശ്യയും ഒന്നിപ്പിക്കുന്നതിനാണ് സ്വാതന്ത്യസമരത്തോടൊപ്പം ഐക്യകേരള പ്രക്ഷോഭണം നടത്തിയത്. സ്വാതന്ത്ര്യത്തിനു ശേഷം 1949 ൽ തിരുവിതാംകൂർ -കൊച്ചി സംയോജനം നടത്തിയതോടെ താമസിയാതെ മലബാറും കാസർകോട് ഉൾപ്പെട്ട കാനറ ജില്ലയും കൂടി ചേർന്ന് പുതിയ കേരള സംസ്ഥാനം രൂപീകരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഫസൽ അലി കമ്മീഷൻ തിരുവിതാംകൂറിലെ തിരുവനന്തപുരം, കൊല്ലം, ജില്ലകളിലെ ഏതാനും താലൂക്കുകളും മലബാറിലെ ഗുഡല്ലൂരും ഭാഷയുടെ പേരിൽ അടർത്തിയെടുത്ത് തമിഴ്നാടിൻ്റെ ഭാഗമാക്കിയതോടെ ഐക്യകേരള സ്വപ്നം പൂർണ്ണമായും സഫലമായില്ല. മദ്രാസ് സംസ്ഥാനം പുനഃസംഘടിപ്പിച്ചപ്പോൾ തിരുവനന്തപുരം ജില്ലയിലെ വിളവൻകോട്, കൽക്കുളം , തോവാള, അഗസ്തീശ്വരം താലൂക്കുകൾ ചേർത്താണ് പുതിയ കന്യാകുമാരി ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയിലെ ചെങ്കോട്ട താലൂക്ക് തിരുനൽവേലി ജില്ലയുടെ ഭാഗമായി.

1956 നവമ്പർ 1 ന് ഐക്യകേരളത്തിൻ്റെ സൂതികർമ്മം നിർവഹിക്കാൻ ഒരു ജനകീയ മന്ത്രിസഭ ഉണ്ടായിരുന്നില്ല. തിരുവിതാംകൂർ മഹാരാജാവിന് അതുവരെയുണ്ടായിരുന്ന രാജപ്രമുഖ സ്ഥാനം ഇല്ലാതായി. മലബാറിലും കൊച്ചിയിലും നാമമാത്രമായ ചില ആഘോഷങ്ങൾ നടന്നെങ്കിലും തലസ്ഥാനമായ തിരുവനന്തപുരത്തെ ജനങ്ങൾക്ക് കന്യാകുമാരിയില്ലാത്ത കേരളത്തെ വരവേൽക്കാൻ താല്പര്യമുണ്ടായിരുന്നില്ല.
പരശുരാമൻ അതിരുകൾ കുറിച്ച അഖണ്ഡ കേരളത്തിലെ 80 ശതമാനം ജനങ്ങളും മലയാളം സംസാരിക്കുന്നവരായിരുന്നു. ഒരു കുലത്തിൽ തന്നെയുള്ള ഭാഷയിലെ ചില്ലറ അന്തരങ്ങളാണ് കേരളത്തിൻ്റെ തലയും കാലും വെട്ടി നുറുക്കാൻ കാരണം. പൗരാണിക കേരള സംസ്കൃതിയുടെ പ്രതീകമായിരുന്ന ഗോകർണേശനും കന്യാകുമാരി ദേവിയും എഴുപതുവർഷമായി കേരളത്തിന് പുറത്താണ്.

ഗോകർണ്ണം മുതൽ കന്യാകുമാരി വരെ വിഹരിക്കേണ്ട മലയാളികൾ മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ഒരു വേലിക്കെട്ടിനുള്ളിലായെങ്കിലും എഴുപതു വർഷത്തിനുള്ളിൽ പശ്ചിമഘട്ടവും അറബിക്കടലും കടന്ന് പടർന്നു വളരുകയായായിരുന്നു. ഇന്ന് ലോകത്തിൽ മലയാളിയില്ലാത്ത ഒരു രാജ്യവുമില്ല. ജീവിത ഗുണമേന്മ, സമ്പൂർണ്ണ സാക്ഷരത, ആയൂർദൈർഘ്യം, ഭൂപരിഷ്കരണം തുടങ്ങിവയിൽ കേരളം മുന്നിൽ നിൽക്കുന്നു.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (7 minutes ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (21 minutes ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (25 minutes ago)

വെള്ളിത്തരികൾ പോലെ മഞ്ഞുകണങ്ങൾ... മൂന്നാറിൽ ശൈത്യകാലത്തിന്റെ വരവറിയിച്ച് കഠിനമായ തണുപ്പ് ...  (30 minutes ago)

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..  (55 minutes ago)

Minister Roji M John മുദ്രാവാക്യം കേട്ടാല്‍ കഴുത്തുളുക്കുന്ന പ്രശ്‌നം എനിക്കില്ല'  (1 hour ago)

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം...  (1 hour ago)

മുണ്ടക്കയം ചോറ്റിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം....  (1 hour ago)

അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല... ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും  (1 hour ago)

വാണിജ്യ സിലിണ്ടറിന് വീണ്ടും വർദ്ധനവുമായി പൊതുമേഖലാ എണ്ണ വിതരണകമ്പനികൾ  (1 hour ago)

മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ തൊണ്ടിയിലെ പൂവത്തിങ്കൽ പി.വി. ജോർജ് അന്തരിച്ചു...  (2 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കുമതി ചെയ്യേണ്ട ആദ്യ കണ്ടെയ്‌നറുമായി കപ്പലെത്തി...  (2 hours ago)

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനം... അമ്മയെ മകൻ ക്രൂരമായി ചവിട്ടിക്കൊലപ്പെടുത്തി  (2 hours ago)

ഇറാൻ കടുപ്പിക്കുന്നു... അമേരിക്കയ്ക്കും ഇസ്രയേലിനും ഇനി ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത തിരിച്ചടി? യുദ്ധം വീണ്ടും ആളിപ്പടരുമോ?  (3 hours ago)

ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം  (3 hours ago)

Malayali Vartha Recommends