തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ; മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിലാളികളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുകയെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ലേബര്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന് പ്രതിനിധികളുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ വിശദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ലേബര്‍ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനാവശ്യമായ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ട്രേഡ് യൂണിയന് പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കാന്‍ ലേബര്‍ കമ്മിഷണര്‍ കണ്‍വീനറായും നിയമവകുപ്പ് അഡീഷണല്‍ സെക്രട്ടറി അംഗമായും വിവിധ ട്രേഡ് യൂണിയനുകളുടെ ഏഴ് പ്രതിനിധികളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായ സമിതി പത്ത് ദിവസം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് കരട് റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രിക്ക് സമര്‍പ്പിച്ചത്. മന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























