Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാന നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു.. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തും.. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണം..


പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...


കെ പി സി സി കസേര ഒഴിഞ്ഞു കിടക്കുകയാണ്..അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനായി നിലവിലുള്ള മന്ത്രിസ്ഥാനം എ.പി. അനില്‍കുമാര്‍ ഒഴിഞ്ഞേക്കും..ദീപാവലി കഴിഞ്ഞാൽ തീരുമാനം..


പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകി നിരത്തിലേക്കിറക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക..നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകർന്നാൽ ഇന്ത്യയടക്കമുള്ള സമീപരാജ്യങ്ങളിലേക്ക് വികിരണം വ്യാപിക്കാൻ സാധ്യത..നാലു സംസ്ഥാനങ്ങൾക്ക് ഭീഷണി..ഇന്ത്യയിൽനിന്ന് ഏകദേശം 2,500 കിലോമീറ്റർ അകലെ ഈ കേന്ദ്രം..

ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്; കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയറൂരിവിട്ട് സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിക്കാനും ഇവർ ആഹ്വാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

04 NOVEMBER 2026 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാന നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു.. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തും.. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണം..

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...

കെ പി സി സി കസേര ഒഴിഞ്ഞു കിടക്കുകയാണ്..അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനായി നിലവിലുള്ള മന്ത്രിസ്ഥാനം എ.പി. അനില്‍കുമാര്‍ ഒഴിഞ്ഞേക്കും..ദീപാവലി കഴിഞ്ഞാൽ തീരുമാനം..

ഓപ്പറേഷന്‍ തൂഫാന്‍ ; 53 കേസുകളിലായി 59 പേര്‍ കൂടി അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 14369

പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനം നൽകി നിരത്തിലേക്കിറക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക..നല്ല എട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്..

നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് അമിതവേഗതയിൽ 18 കാരൻ ഓടിച്ച ഒരു കാർ നാട്ടുകാർ അതിസാഹസികമായി പിടിച്ചുനിർത്തിയ വാർത്തയും വീഡിയോയും കഴിഞ്ഞദിവസം കാണാനിടയായി എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . സംസ്ഥാനത്തെ റോഡുകളിൽ ഇതുപോലുള്ള അരാജകത്വവും മരണപ്പാച്ചിലും ഭീതി പരത്തുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ മാത്രം രണ്ട് ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ച ചെറുപ്പക്കാരൻ മൂന്ന് നിരപരാധികളെ കൊലപ്പെടുത്തിയ ദാരുണമായ സംഭവം, ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അപകടകരമായി വാഹനം ഓടിച്ച് ഒരു പാവപ്പെട്ട തട്ടുകടക്കാരന്റെ ജീവനെടുത്ത ദുരന്തം. അതിന് പിന്നാലെ ഇപ്പോൾ തിരുവല്ലയിൽ യാതൊരു രേഖകളോ ലൈസൻസോ കൂസലോ ഇല്ലാതെ റോഡിലൂടെ മരണപ്പാച്ചിൽ നടത്തിയ മറ്റൊരു ചെറുപ്പക്കാരനെ നാട്ടുകാർ നേരിട്ടിറങ്ങി പിടികൂടേണ്ടി വന്ന സാഹചര്യം.

റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയാക്കി മാറുമ്പോൾ, ഇതിന് പിന്നിലെ യഥാർത്ഥ അജണ്ടകളെയും ഉത്തരവാദികളെയും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റോഡപകടങ്ങൾ തടയാനും ശാസ്ത്രീയമായ ട്രാഫിക് അച്ചടക്കം കൊണ്ടുവരാനും ശക്തമായ പദ്ധതികൾ നടപ്പിലാക്കിയിരുന്നു. അപകടകരമായ വെഹിക്കിൾ മോഡിഫിക്കേഷനുകൾ തടഞ്ഞും, എഐ ക്യാമറകൾ സ്ഥാപിച്ചും, വിട്ടുവീഴ്ചയില്ലാത്ത പരിശോധനകൾ ഏർപ്പെടുത്തിയും നിരത്തുകളിൽ ജീവന്റെ വില ഉറപ്പാക്കാനാണ് അന്ന് സർക്കാർ ശ്രമിച്ചത്.

എന്നാൽ അന്ന് ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്. കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയറൂരിവിട്ട് സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിക്കാനും ഇവർ ആഹ്വാനം ചെയ്തു. തങ്ങൾ അധികാരത്തിൽ വന്നാൽ ഇതെല്ലാം എടുത്തുമാറ്റുമെന്ന് പ്രഖ്യാപിച്ച് നിയമലംഘനങ്ങളെയും അച്ചടക്കമില്ലായ്മയെയും രാഷ്ട്രീയമായി പ്രോത്സാഹിപ്പിച്ചവരാണ് ഇക്കൂട്ടർ. അന്ന് റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും രാഷ്ട്രീയ ലാഭത്തിന് വേണ്ടി തകർത്തെറിഞ്ഞതിന്റെ അനന്തരഫലം കൂടിയാണ് ഇന്ന് തെരുവുകളിൽ കാണുന്ന ഈ ഭീകരാന്തരീക്ഷവും തുടർച്ചയായ ജീവനഷ്ടങ്ങളും.

ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിച്ചവർ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. അന്ന് ട്രാഫിക് അച്ചടക്കത്തെ തകർക്കാൻ മുന്നിൽ നിന്നവർക്ക് ഇന്ന് നിരത്തുകളിൽ പൊലിയുന്ന ജീവനുകളുടെ ഉത്തരവാദിത്വവും ഉണ്ട്. വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി നാടിന്റെ റോഡ് സുരക്ഷയെ ബലികൊടുത്തവർ സ്വയം തിരുത്തുകയും നിയമം നടപ്പാക്കാൻ ആത്മാർത്ഥത കാണിക്കുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം  (14 minutes ago)

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...  (32 minutes ago)

ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്; കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയ  (43 minutes ago)

KPCC PRESIDENT ദീപാവലിയ്ക്ക് ശേഷം അടുത്ത വെടിക്കെട്ട്..  (45 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 53 കേസുകളിലായി 59 പേര്‍ കൂടി അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 14369  (47 minutes ago)

Minor driving രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും  (54 minutes ago)

തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ; മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെ  (56 minutes ago)

Pickaxe Mountain ആണവ വികിരണം ഇന്ത്യയിലും എത്തുമോ  (1 hour ago)

ആരോഗ്യ വകുപ്പിലെ തസ്തികകളെക്കുറിച്ച് പഠനം നടത്തി ആവശ്യമായ കുറവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു; ഇതിനായി രൂപീകരിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന്റെ  (1 hour ago)

NASA ആശങ്കയോടെ ബഹിരാകാശ ശാസ്ത്രജ്ഞർ..  (1 hour ago)

മരിച്ച പോയവനെ പറ്റി ഇല്ലാക്കഥ ഉണ്ടാക്കല്ലേ, TRIANGLE LOVE ഇല്ല...!!!എന്തിനാ എന്റെ കൊച്ചിനെ കൊന്നത്; നെഞ്ച് പൊട്ടിക്കരഞ്ഞ് അഭിറാമിന്റെ അമ്മയും സഹോദരിയും  (1 hour ago)

മോദിയെ പിണക്കിയവർ നിലം തൊട്ടിട്ടില്ല... ട്രംപിൻറെ പരാജയം ആഘോഷിച്ച് ഇന്ത്യക്കാരും; റഷ്യൻ എണ്ണ, കുടിയേറ്റ പ്രശ്നം തുടങ്ങി ഇന്ത്യയെ പിണക്കിയതിന് തിരിച്ചടിയോ? കാത്തിരിക്കുന്നത് നല്ല നാളുകളോ?  (1 hour ago)

Pangappara ആ ഒറ്റരാതി പ്രതിയെ കയ്യിൽ കിട്ടിയിട്ടും വിട്ടു..  (1 hour ago)

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും ജാഗ്രത പാലിക്കണം  (2 hours ago)

ട്രംപിനെ പരിഹസിച്ച് ഇറാൻ; അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ആയുധമാക്കി പുതിയ നീക്കം!  (2 hours ago)

Malayali Vartha Recommends