അഭിരാമിന്റെ കൊലപാതകം; പ്രതിയായ 17കാരൻ അഭിറാമിനെ കൊല നടന്ന സ്ഥലത്തേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത്; ആനന്ദയുടെ ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അവിടേക്ക് വിളിച്ചു വരുത്തിയത്

തിരുവനന്തപുരം ശ്രീകാര്യത്തെ അഭിരാമിന്റെ കൊലപാതകത്തില്‍ 17 കാരന്റെ മൊഴി പുറത്ത്. പ്രതിയായ 17കാരൻ അഭിറാമിനെ കൂട്ടിക്കൊണ്ടുപോകുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു. അനന്തയുടെ ചിത്രം പ്രചരിപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണമായത് . അതിനു പിന്നിൽ അഭിറാമും സുഹൃത്തും ആണെന്ന് കരുതി. ആനന്ദയുടെ ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അവിടേക്ക് വിളിച്ചു വരുത്തിയത്.
മരണപ്പെടുന്നതിനു മുമ്പ് രണ്ടു പ്രാവശ്യം സുഹൃത്തിനെ വിളിച്ചിരുന്നു. അന്വേഷണത്തിൽ വഴിതെറ്റിക്കാൻ വേണ്ടുന്ന തെളിവുകളെല്ലാം വരുത്തി വെച്ചതിനുശേഷം ആണ് പ്രതികൾ കൊലപാതകം ചെയ്തിരിക്കുന്നത് മാത്രമല്ല പരസ്പരവിരുദ്ധ മൊഴികളാണ് ഇവർ നൽകുന്നത് .അങ്ങനെ ആകെ മൊത്തം കേസിൽ ഒരു ദുരൂഹതയുണ്ട് .നേരിട്ട് വിളിച്ചാൽ വരില്ല എന്ന് മനസ്സിലാക്കിയ പ്രതികൾ അഭിരാമിന് സൗഹൃദമുള്ള് ആനന്ദയെ ഇറക്കി അവിടേക്ക് വിളിക്കുകയായിരുന്നു.
അഭിറാം കൊലപാതകക്കേസിൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമം തുടർന്ന് പൊലീസ്. കൊല്ലാൻ ഉപയോഗിച്ച ബെൽറ്റും അഭിറാമിന്റെ ഫോണും കണ്ടെത്താൻ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസിൻ്റെ പരിശോധന തുടരുകയാണ്. കേസിലെ പ്രധാനപ്പെട്ട തെളിവുകളായ ബെൽറ്റും ഫോണും പ്രതികൾ ഒളിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























