സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു... ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതൽ പരീക്ഷ തുടങ്ങും. ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് പൂർത്തിയാകുന്നതാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ ഒമ്പത് വരെ നീളും. നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 13 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും.
ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്കൂളുകളിൽ 2026 നവംബർ ഒമ്പതുമുതൽ ഡിസംബർ 19 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും.
പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാവിലെ 10:30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകൾ തുടങ്ങുക. പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് പെയ്ൻ്റിങ് ആണ് വിഷയം. 17ന് മാത്തമാറ്റിക്സ് പരീക്ഷ നടക്കും. പ്രധാന വിഷയങ്ങളായ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നിവയുടെ പരീക്ഷകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha

























