ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം... കനത്ത മഴയെ തുടർന്ന് വൈകുന്നു...

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം കനത്ത മഴയെ തുടർന്നു വൈകുന്നു. ഇന്ന് രാവിലെ ഇന്ത്യൻ സമയം 7.30 മുതല്‍ നടക്കേണ്ട പോരാട്ടത്തിന്റെ ടോസ് പോലും ഇടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതിന്റെ കടുത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഇന്നത്തെ പോരാട്ടവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ന്യൂസിലന്‍ഡ് പരമ്പരയിലേക്ക് ശക്തമായി തിരിച്ചെത്തി പ്രതീക്ഷ നിലനിര്‍ത്താനുള്ള ലക്ഷ്യത്തിലുമാണ്.
ബാറ്റിങിലും ബൗളിങിലും ഇന്ത്യ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുണ്ട്. ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് വിരാട് കോഹ്‌ലിയുടെ ബാറ്റിങാണ്. മുന്‍ നായകന്‍ മിന്നും ഫോമിലാണ്.
"
https://www.facebook.com/Malayalivartha























