ഏഴു മാസക്കാലം വി.ഡി.സതീശനായി മൊബൈലിലൂടെ ഭരണം നടത്തി..ഒടുവിൽ പിടിയിലായി.. പറ്റിച്ചയാൾ റൗഡി ലിറ്റിൽ പെട്ട ആളാണെന്ന് കേട്ട് പോലീസ് വരെ ഞെട്ടി..

ഏഴു മാസക്കാലം വി.ഡി.സതീശനായി മൊബൈലിലൂടെ ഭരണം നടത്തിയാൾ ഒടുവിൽ പിടിയിലായി. വി.ഡി.സതീശൻ എന്ന പേരിൽ ഫോൺ വിളിച്ച് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചയാൾ റൗഡി ലിറ്റിൽ പെട്ട ആളാണെന്ന് കേട്ട് പോലീസ് വരെ ഞെട്ടി. തിരുവനന്തപുരം വെമ്പായം സ്വദേശി ഷംനാദ് ആണ് വീഡിയോ സതീശനായി നാട്ടുകാരെ പറ്റിച്ചു കൊണ്ടിരുന്നത്.പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി.ഡി.സതീശൻ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ ആയുധമാക്കിയായിരുന്നു തട്ടിപ്പ്. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈല്‍ നമ്പര്‍ പിന്നീട് അദ്ദേഹം സറണ്ടര്‍ ചെയ്തിരുന്നു.
വി.ഡി.സതീശൻ ആ നമ്പർ ഉപയോഗിക്കാതെ വന്നതോടെ ബിഎസ്എൻഎൽ അത് മറ്റൊരു സിമ്മിലേക്ക് മാറ്റി. ഷംനാദ് ഈ നമ്പർ തന്നെ വേണമെന്ന് അപേക്ഷ നൽകി വാങ്ങി.തുടര്‍ന്ന് ആസൂത്രിതമായി തട്ടിപ്പുകള്‍ അരങ്ങേറുകയായിരുന്നു. ഈ നമ്പറില്‍ ട്രൂ കോളര്‍ പരിശോധിച്ചാല്‍ 'വി.ഡി. സതീശന്‍' എന്ന് പേര് കാണിക്കത്തക്കവിധമാണ് പ്രതി ക്രമീകരണങ്ങള്‍ നടത്തിയത്.അതിനുശേഷം ആ നമ്പർ ഉപയോഗിച്ച് വിളിക്കുമ്പോൾ ഭൂരിഭാഗം പേരുടെയും ട്രൂകോളറിൽ വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് എന്ന പേരിലായിരുന്നു കാണപ്പെടുന്നത്. അതാണ് ഷംനാദ് തട്ടിപ്പിന് ആയുധമാക്കിയത്.വി.ഡി.സതീശന്റെ ഓഫീസിൽ നിന്നാണെന്നും പ്രൈവറ്റ് സെക്രട്ടറി ആണെന്നും ഒക്കെ പറഞ്ഞ് ഒട്ടേറെ ആളുകളെ ഫോൺ വിളിച്ചു.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരും എല്ലാം അങ്ങനെ ഷംനാഥിന്റെ ഫോൺ വിളി വിശ്വസിച്ചു. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സതീശൻ ഉപയോഗിച്ച നമ്പർ അറിയാവുന്ന ചിലർ മുഖ്യമന്ത്രി അല്ലേ എന്ന് ചോദിച്ച് ഈ നമ്പറിലേക്ക് വിളിച്ച് സഹായം തേടുകയും പരാതി പറയുകയും ചെയ്തിരുന്നു. അവരോടെല്ലാം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് പറഞ്ഞ് സംസാരിക്കുകയും ഉടൻ പരിഹാരം കാണാം എന്ന് വാക്ക് നൽകുകയും ചെയ്തു. ആ പരാതികൾക്ക് പരിഹാരം കാണാൻ എന്ന പേരിൽ പല സർക്കാർ ഓഫീസുകളിലേക്കും വിളിച്ച് നിർദ്ദേശവും കൊടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് നിര്‍ദേശം നല്‍കിയതില്‍ ഒരു സി.ഐ.ക്ക് സ്വാഭാവികമായും സംശയം തോന്നി. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വി.ഡി. സതീശന്‍ ആ നമ്പര്‍ നിലവില്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമായത്. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ ഇക്കാര്യം അറിഞ്ഞു.അതോടെയാണ് പോലീസിൽ പരാതി നൽകിയത് അന്വേഷണം തുടങ്ങിയത്.
https://www.facebook.com/Malayalivartha
























