വീട്ടിൽ നിന്ന് 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്ന കേസിൽ വൻ ട്വിസ്റ്റ്...വീട്ടുടമസ്ഥന്റെ 17വയസുള്ള മകനും സുഹൃത്തുമടക്കം നാലുപേർ പിടിയിൽ..

കവർച്ച കേസുകൾ നമ്മുടെ നാട്ടിൽ വർധിക്കുകയാണ് ഇപ്പോഴിതാ മലപ്പുറത്ത് വീട്ടിൽ നിന്ന് 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്ന കേസിൽ വൻ ട്വിസ്റ്റ്. വീട്ടുടമസ്ഥന്റെ 17വയസുള്ള മകനും സുഹൃത്തുമടക്കം നാലുപേർ പിടിയിൽ. 17കാരനെ ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണാഭരണങ്ങളും പണവും മറ്റ് പ്രതികൾ കവരുകയായിരുന്നു.പുകയൂർ പാലമഠത്തിൽ പുതുപ്പറമ്പ് ഉബൈദ് (33), താനൂർ ഉണ്യാൽ ചക്കരമൂല സ്വദേശി കണ്ണംവളപ്പിൽ ഷുഹൈദ് (33) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകനെയും സുഹൃത്തിനെയും ജുവനൈൽ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ മോഷണം നടന്നുവെന്നാണ് വീട്ടുടമസ്ഥൻ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. മോഷണം നടക്കുമ്പോള്‍ സുബൈറിന്‍റെ ഭാര്യയും മക്കളും വീടിന്റെ മുകള്‍നിലയിലായിരുന്നു. ഈ സമയത്താണ് പ്രതികള്‍ വീട്ടിലെത്തി മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അലമാര പൂട്ടിയിട്ടില്ലാത്തതിനാല്‍ എളുപ്പത്തില്‍ കൈക്കലാക്കാന്‍ കഴിഞ്ഞു.
സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരു മോഷണം വീട്ടിൽ നടന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.വീട്ടുടമസ്ഥന്റെ പതിനേഴുകാരനായ മകൻ സുഹൃത്തും ബന്ധുവുമായ വ്യക്തിയുടെ നിർബന്ധത്തിന് വഴങ്ങി മൂന്നുപവൻ സ്വർണാഭരണം വീട്ടിൽ നിന്ന് നേരത്തെ എടുത്തിരുന്നു.
ഈ സ്വർണം വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായെന്നും ഇതിൽ നിന്ന് രക്ഷപ്പെടാൻ ഇനിയും കൂടുതൽ സ്വർണം വേണമെന്നും ഭീഷണി തുടർന്നു.
വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടിൽ നിന്ന് കൂടുതൽ സ്വർണം മോഷണസംഘം 17കാരനെ ഉപയോഗിച്ച് എടുപ്പിച്ചത്. കഴിഞ്ഞദിവസം വീട്ടുകാരെയും 17കാരനെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണക്കേസിൽ വ്യക്തത വന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണന്ന് പൊലീസ് അറിയിച്ചു.പിടിയിലായ സുഹൈദിന്റെ പേരിൽ നേരത്തെയും ക്രിമിനൽ കേസുകളുണ്ട്. വേങ്ങര പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസും താനൂർ പൊലീസ് സ്റ്റേഷനിൽ ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസുമുണ്ട്.
രണ്ടാം പ്രതിയായ ഉബൈദിന്റെ പേരിൽ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ട് കേസുകളും കത്തിക്കുത്ത് കേസുമുണ്ട്. പ്രതികളുടെ മുൻകാല കേസുകളും മോഷണത്തിലെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha

























