Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് നെഞ്ചിൽ തുളച്ച് കയറി 10 വയസ്സുകാരന് ദാരുണാന്ത്യം..! കുഴഞ്ഞ് വീണ് അച്ഛൻ..!

09 NOVEMBER 2026 10:17 PM IST
മലയാളി വാര്‍ത്ത


ഡൽഹിയിലെ നരേലയിൽ ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ പത്തുവയസ്സുകാരൻ മരണപ്പെട്ടു. നരേല സ്വദേശിയായ ഋഷി എന്ന കുട്ടിയാണ് ഞായറാഴ്ച രാത്രി കുടുംബത്തോടൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. ആകാശത്തേക്ക് ഉയർന്നുപൊട്ടുന്ന തരം റോക്കറ്റ് പടക്കത്തിനു തീക്കൊളുത്തുന്നതിനിടെയാണ് അപകടമുണ്ടായത്. മുകളിലേക്ക് പോകുന്നതിനു പകരം റോക്കറ്റ് കുട്ടിയുടെ നെഞ്ചിലേക്ക് നേരിട്ട് വന്ന് പതിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടൻ നരേലയിലെ സത്യവാദി രാജ ഹരിശ്ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ വീഴ്ചയാണ് കുട്ടിയുടെ മരണത്തിനു കാരണമായതെന്ന് കുടുംബം ആരോപിച്ചു. അടിയന്തരമായി ചികിത്സ നൽകേണ്ട ഘട്ടത്തിൽ ഡോക്ടർമാർ അനാസ്ഥയോടെയാണ് പെരുമാറിയതെന്ന് ഋഷിയുടെ മൂത്ത സഹോദരൻ മോഹിത് പറഞ്ഞു. ‘‘ഗുരുതരാവസ്ഥയിലായിരുന്ന എന്റെ അനിയനെ പരിശോധിക്കാൻ ഡോക്ടർമാർ ഓടിയെത്തിയില്ല.

 

 

അവർ വളരെ പതുക്കെ നടന്നു വന്ന് അവന്റെ നെഞ്ചിൽ വെറുതെ അമർത്തുക മാത്രമാണ് ചെയ്തത്’’ – മോഹിത് കുറ്റപ്പെടുത്തി. കുട്ടി മരിച്ചെന്ന വാർത്ത കേട്ടയുടൻ പിതാവ് ബോധരഹിതനായി വീണു. കുട്ടിക്ക് അപ്പോഴും ശ്വാസമുണ്ടായിരുന്നുവെന്നും കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും മാതാവ് അഞ്ജലിയും പറഞ്ഞു.

ദീപാവലി രാത്രിയിൽ ഡൽഹി അഗ്നിശമന സേനയ്ക്ക് റെക്കോർഡ് അടിയന്തര കോളുകളാണ് ലഭിച്ചത്. പടക്ക അപകടങ്ങളുമായി ബന്ധപ്പെട്ട 24 കോളുകൾ ഉൾപ്പെടെ ആകെ 257 അടിയന്തര സന്ദേശങ്ങളാണ് കൺട്രോൾ റൂമിലെത്തിയത്. ഇതിൽ 214 എണ്ണവും തീപിടിത്തവുമായി ബന്ധപ്പെട്ടതായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് നെഞ്ചിൽ തുളച്ച് കയറി 10 വയസ്സുകാരന് ദാരുണാന്ത്യം..! കുഴഞ്ഞ് വീണ് അച്ഛൻ..!  (12 minutes ago)

തമിഴ്നാട്‌ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു  (19 minutes ago)

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ പുറത്ത്!!  (3 hours ago)

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (4 hours ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (4 hours ago)

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ  (4 hours ago)

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...  (4 hours ago)

ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍ : പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്  (4 hours ago)

സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം  (4 hours ago)

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി  (4 hours ago)

കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി; ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി  (4 hours ago)

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (4 hours ago)

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ  (4 hours ago)

വീണയുടെ വീടിന് രാശിപ്പോര! കന്റോണ്‍മെന്റ് ഹൗസിന് ശകുനപ്പിഴ! 1.50 ലക്ഷം വാടക,EX മുഖ്യമന്ത്രിയുടെ പുതിയ കൊട്ടാരവീട് ദേ ഇത്!  (4 hours ago)

പെട്രോളിലെ എഥനോൾ അളവറിയാൻ കേരളത്തിലും അടിയന്തര പരിശോധന, 4 ജില്ലകളിലെ സാമ്പിളുകൾ ലബോറട്ടറിയിലേക്ക്...  (4 hours ago)

Malayali Vartha Recommends