Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഹസീനയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ്

10 NOVEMBER 2026 12:00 AM IST
മലയാളി വാര്‍ത്ത

More Stories...

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ‌ 25കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കാമുകിയും അമ്മയും അറസ്റ്റിൽ; കൊൽക്കത്തയെ നടുക്കിയ സംഭവത്തിന് പിന്നിലെ കാരണം തേടി പൊലീസ്

പിറന്നാൾ ദിന സമ്മാനം... 2034 ആകുമ്പോഴേക്കും തെലങ്കാനയിലെ ഒരു കോടി സ്ത്രീകൾ കോടീശ്വരികളാകും! സ്വയംസഹായ സംഘങ്ങളിലൂടെ വൻ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ഇതിനകം 70 ലക്ഷം വനിതകൾ സംഘങ്ങളിൽ, പുതിയ പ്രഖ്യാപനത്തിന് പിന്നിലെ പദ്ധതികൾ

മധ്യപ്രദേശിലെ സിയോണി ജില്ലയിൽ മൂന്നുനില വീടിന് തീപിടിച്ച് ആറു മരണം...

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നിലവിലെ കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. ഹസീനയുടെ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള നീക്കത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. അതേസമയം, ഹസീനയെ ഇന്ത്യയില്‍ നിന്ന് വിട്ടുകിട്ടണമെന്ന ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയാണ് ബംഗ്ലാദേശ്. ഹസീനയുടെ നീക്കത്തെ വെറും നാടകമെന്നും സര്‍ക്കാര്‍ പരിഹസിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു.

ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കബീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹസീനയ്ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഹസീനയ്ക്ക് പുതിയ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖേന ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് സര്‍ക്കാരിന്റെ പ്രതികരണം. തിങ്കളാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചതെന്നാണ് വിവരം.

ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് ഹസീന നേരത്തേ വ്യക്തമാക്കിയിരുന്നു. നാട്ടിലെത്തിയാല്‍ അറസ്റ്റിലാകാന്‍ സാദ്ധ്യതയുണ്ടെങ്കിലും മടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഹസീന പറഞ്ഞു. ബംഗ്ലാദേശില്‍ തിരിച്ചെത്തിയാല്‍ കോടതിയില്‍ കീഴടങ്ങാനും ഹസീന തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആവശ്യമായ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായശേഷം മടക്കയാത്രയുടെ കൃത്യമായ തീയതി പ്രഖ്യാപിക്കുമെന്ന് ഹസീനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ജനതയില്‍ നിന്ന് അകന്ന് കഴിയുന്നതിനേക്കാള്‍ സ്വന്തം നാട്ടില്‍ മരണം വരിക്കാനാണ് താത്പര്യമെന്നും ഹസീന നേരത്തേ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹസീനയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ്  (17 minutes ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ കാർ അപകടത്തിൽ വെന്തുമരിച്ചു  (1 hour ago)

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ  (1 hour ago)

മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് നെഞ്ചിൽ തുളച്ച് കയറി 10 വയസ്സുകാരന് ദാരുണാന്ത്യം..! കുഴഞ്ഞ് വീണ് അച്ഛൻ..!  (2 hours ago)

തമിഴ്നാട്‌ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു  (2 hours ago)

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ പുറത്ത്!!  (5 hours ago)

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (6 hours ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (6 hours ago)

ഇബിജി ഗ്രൂപ്പിൽ ഉന്നത നേതൃത്വതലത്തിൽ അഴിച്ചുപണി; മൂന്ന് പേർക്ക് പുതിയ ചുമതലകൾ  (6 hours ago)

ചേസ് ദി ചേഞ്ച്- മെര്‍ജ് ഫ്യൂച്ചര്‍ ആഗോള ഉച്ചകോടി ജനുവരിയില്‍; 2030 ഓടെ ലക്ഷ്യമിടുന്നത് അരലക്ഷം തൊഴിലവസരവും 10,000 കോടി രൂപ വിറ്റുവരവും...  (6 hours ago)

ലോക പ്രമേഹ ദിനം: കോട്ടയത്ത് മിതമായ നിരക്കില്‍ : പ്രമേഹ പരിശോധനയുമായി ഹിന്ദ്ലാബ്സ്  (6 hours ago)

സിഐടിയു സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം  (6 hours ago)

സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി  (6 hours ago)

കോക്പിറ്റ് 2027: ആഗോള വ്യോമയാന ജിസിസി ഉച്ചകോടി; ലോഗോയും വെബ്സൈറ്റും വ്യവസായമന്ത്രി പുറത്തിറക്കി  (6 hours ago)

പാവം മിണ്ടാപ്രാണിയാണെന്ന് പോലും നോക്കാതെ ക്രൂരത  (6 hours ago)

Malayali Vartha Recommends