പുതിയ മോഹൻലാൽ ചിത്രം റിലീസാവാനിരിക്കെ..!! സെറ്റിൽ കുഴഞ്ഞ് വീണു ICU നിന്ന് പുറത്ത്, എന്നിട്ടും മരണം..!!

മലയാള സിനിമയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ദൃശ്യഭാഷയുടെ തമ്പുരാന്‍, പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ (57) ഓര്‍മ്മയായി. ആലപ്പുഴയില്‍ നടന്‍ ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണ സെറ്റില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ (കഇഡ) ചികിത്സയ്ക്ക് ശേഷം ആരോഗ്യാവസ്ഥയില്‍ നേരിയ പുരോഗതി കണ്ട് അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി 12 മണിയോടെ ശൗചാലയത്തിലേക്ക് പോകുന്നതിനിടെ വീണ്ടും കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.
ആദ്യ നൂറുകോടി ചിത്രമായ 'പുലിമുരുകന്‍' ഉള്‍പ്പെടെ അന്‍പതിലേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറിന്റെ അപ്രതീക്ഷിത വേര്‍പാട് ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത നഷ്ടമാണ്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന 'അതിമനോഹരം', സുരേഷ് ഗോപിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ഒറ്റക്കൊമ്പന്‍' എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമകള്‍. ഇതില്‍ 'അതിമനോഹരം' അടുത്ത മാസം അവസാനം പുറത്തിറങ്ങാനിരിക്കെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കാമറാമാന്‍ യാത്രയാകുന്നത്.
പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ വിപിന്‍ മോഹന്റെ ശിഷ്യനായി ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചാണ് ഷാജി കുമാര്‍ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. 2001-ല്‍ പുറത്തിറങ്ങിയ 'ഉത്തമന്‍' ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് 'വാല്‍ക്കണ്ണാടി', 'പകല്‍പൂരം', 'കണ്മഷി', 'അമ്മക്കിളിക്കൂട്', 'പട്ടണത്തില്‍ സുന്ദരന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം അദ്ദേഹം സ്ഥാപിച്ചെടുത്തു.
2004-ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം 'വെള്ളിനക്ഷത്രം', 'സത്യം', 'വേഷം' എന്നീ ചിത്രങ്ങളിലൂടെ ഛായാഗ്രഹണ രംഗത്ത് പുതിയൊരു സാങ്കേതിക തികവോടെ ഷാജി കുമാര്‍ ഉയര്‍ന്നുവന്നു. തൊട്ടടുത്ത വര്‍ഷം 2005-ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ - ജോഷി കൂട്ടുകെട്ടിന്റെ 'നരന്‍' അദ്ദേഹത്തിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറി. പമ്പാനദിയുടെ വന്യതയും സാഹസികമായ ആക്ഷന്‍ രംഗങ്ങളും ഒപ്പിയെടുത്ത അദ്ദേഹത്തിന്റെ ഫ്രെയിമുകള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
'നരനിലൂടെ' വളര്‍ന്ന അദ്ദേഹം വിനയന്റെ 'അത്ഭുതദ്വീപ്' എന്ന ചിത്രത്തിലെ സങ്കീര്‍ണ്ണമായ ദൃശ്യ പരിചരണത്തിലൂടെ അത്ഭുതം സൃഷ്ടിച്ചു. പിന്നീട് 'ബാബാ കല്യാണി', 'നസ്രാണി', 'റോബിന്‍ഹുഡ്', 'പോക്കിരിരാജ' തുടങ്ങിയ തുടര്‍ച്ചയായ സൂപ്പര്‍ഹിറ്റുകളിലൂടെ മുന്‍നിര സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വിശ്വസ്ത ഛായാഗ്രാഹകനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഫിലിം ക്യാമറകളില്‍ ചിത്രീകരണം ആരംഭിച്ച ഷാജി കുമാര്‍, വെളിച്ചത്തിലും നിറത്തിലും ഫ്രെയിമിംഗിലുമുള്ള തന്റെ അസാമാന്യമായ സാങ്കേതിക കലാപാടവം ഡിജിറ്റല്‍ സിനിമയിലും ഒട്ടും ചോര്‍ന്നുപോകാതെ ആവര്‍ത്തിച്ചു. ക്യാമറയിലും ലൈറ്റിങ്ങിലും നിറവിന്യാസത്തിലും വന്ന കാലോചിതമായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് സ്വയം പുതുക്കിപ്പണിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കഥപറച്ചിലിലെ പുതുമകള്‍ കൂടി ഉള്‍ക്കൊണ്ട് ദൃശ്യ പരിചരണത്തില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























