'ഒരു രക്തസാക്ഷിവേണോ അതിനും തയ്യാര്‍'SFI-ക്കാരനെ സ്കെച്ചിട്ടു, കാലടിയിൽ ട്വിസ്റ്റ്? വ്യാജനെ വെട്ടിത്തള്ളി റഹീം..!!

സമൂഹമാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങളും തെറ്റായ വിവരണങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വ്യക്തിഹത്യ നടത്തുന്ന പ്രവണത അടുത്തിടെയായി വര്‍ധിച്ചുവരികയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സി.പി.എം. രാജ്യസഭാ എം.പിയും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ.എ. റഹീമിനെതിരെ നടക്കുന്ന സംഘടിത വ്യാജപ്രചാരണം. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ സമരവുമായി ബന്ധപ്പെടുത്തി റഹീം നടത്തിയെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
'ഒരു രക്തസാക്ഷി ഉണ്ടായെങ്കില്‍ മാത്രമേ ഈ സമരത്തിനൊരു പരിഹാരമുള്ളൂ, ഗവണ്മെന്റിന്റെ കണ്ണ് തുറപ്പിക്കാന്‍ കഴിയുകയുള്ളൂ എങ്കില്‍ അതിനും തയ്യാര്‍' എന്ന റഹീമിന്റെ പരാമര്‍ശം ഉപയോഗിച്ചാണ് ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നത്. എന്നാല്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കുമ്പോള്‍ ഈ പരാമര്‍ശം റഹീമിന്റേതല്ലെന്നും നിരാഹാര സമരം നടത്തുന്ന വളര്‍മതി ടീച്ചര്‍ തന്നോട് പറഞ്ഞ കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹമെന്നുമാണ് വ്യക്തമാകുന്നത്.
തനിക്കെതിരെ കഴിഞ്ഞ രണ്ട് ദിവസമായി ആസൂത്രിതമായ ഹേറ്റ് ക്യാമ്പയിന് നടക്കുകയാണെന്ന് എ.എ. റഹീം ആരോപിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെടുത്തിയാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























