കുട്ടികളെ വാഹനം ഓടിക്കാൻ വിട്ടാൽ ഇനി രക്ഷിതാക്കൾ കുടുങ്ങും; നിയന്ത്രിക്കാനായില്ലെങ്കിൽ കാർ വിൽക്കട്ടെയെന്ന് ഗതാഗത മന്ത്രി, നടപടിയിൽ വിട്ടുവീഴ്ചയില്ല

കുട്ടികൾക്ക് വാഹനത്തിന്റെ താക്കോൽ കൈമാറുന്ന രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ കുട്ടികളെക്കാൾ ഉപരി അവരുടെ രക്ഷിതാക്കളെ പിടികൂടി നടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും വീട്ടിൽ വാഹനം വേണ്ടെന്നുമാണ് മന്ത്രിയുടെ രൂക്ഷമായ പ്രതികരണം.
കുട്ടികൾ ഉൾപ്പെട്ട വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ കടുത്ത നിലപാട്. വാഹനങ്ങളുടെ താക്കോൽ ഒരു കാരണവശാലും കുട്ടികൾക്ക് കൈമാറരുത്. കുട്ടികളോട് ഉപദേശിച്ചിട്ട് കാര്യമില്ലെന്നും ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച സംഭവങ്ങളിൽ ഉന്നത വ്യക്തികൾക്കെതിരെ പോലും കേസെടുത്തിട്ടുണ്ടെന്നും നടപടികളിൽ യാതൊരു ദയയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിനായി സമയക്രമം പുനഃക്രമീകരിക്കാനും സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള സമയക്രമവും നഗര
https://www.facebook.com/Malayalivartha
























