സ്വർണവില വീണ്ടും ‘പലിശപ്പേടി’യെ തുടർന്ന് കുത്തനെ കുറഞ്ഞു.. ഇടിവിന്റെ ട്രെൻഡ് തുടർന്നാൽ.. പവൻ ഏതാനും ദിവസത്തിനകം ഒരുലക്ഷം രൂപയ്ക്കു താഴെയാകും..

കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുറവ്. പവന് 1600 രൂപ ഇന്ന് രാവിലെ കുറഞ്ഞു. ആഭരണം വാങ്ങുന്നവര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. ഇനിയും വില കുറയുമെന്ന് സൂചനയുണ്ട്. സ്വര്‍ണം വാങ്ങുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ വാങ്ങാം. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. അതേസമയം, കേരളത്തില്‍ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല.സ്വർണവില വീണ്ടും ‘പലിശപ്പേടി’യെ തുടർന്ന് കുത്തനെ കുറഞ്ഞു. ഇന്നലെ ഔൺസിന് 4000 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്നൊരുഘട്ടത്തിൽ 3968 ഡോളറിലേക്ക് ഇടിഞ്ഞു.
ഇപ്പോഴുള്ളത് 40 ഡോളർ താഴ്ന്ന് 3982 ഡോളറിൽ. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും വില വലിയതോതിൽ താഴ്ന്നിറങ്ങി.ഗ്രാമിന് 200 രൂപ കുറഞ്ഞ് വില 12,815 രൂപയായി. 1600 രൂപ കുറഞ്ഞ് 1,02,520 രൂപയാണ് പവൻവില. ഒരുലക്ഷം രൂപയിലേക്ക് താഴാൻ ഇനി വെറും 2520 രൂപ കുറഞ്ഞാൽ മതി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 160 രൂപ താഴ്ന്ന് 10,490 രൂപയായി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 200 രൂപ. സ്വർണവില ഇനിയും ഇടിയുമെന്നാണ് പൊതുവിലയിരുത്തൽ.കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താനുള്ള സാധ്യത ശക്തമായി. കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 3500 രൂപയിലേറെ കുറഞ്ഞു.
ഇടിവിന്റെ ട്രെൻഡ് തുടർന്നാൽ 2520 രൂപ കുറയാൻ അധികനാൾ വേണ്ടെന്നും പവൻ ഏതാനും ദിവസത്തിനകം ഒരുലക്ഷം രൂപയ്ക്കുതാഴെയാകുമെന്നും കരുതുന്നു.ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഇനിയും കുത്തനെ കൂടാനുള്ള സാധ്യതകൾ ആഗോള സമ്പദ്മേഖലയിൽ ആശങ്ക വിതയ്ക്കുകയാണ്. ഡിസംബറിലെ യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് 0.50% വരെ പലിശനിരക്ക് വർധന പ്രഖ്യാപിച്ചാലും അതിശയിക്കേണ്ടെന്ന് നിരീക്ഷകർ പറയുന്നു.യുഎസിൽ ഒക്ടോബറിൽ പുതിയ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചതിലും ഉയർന്നിരുന്നു.
കഴിഞ്ഞമാസം പണപ്പെരുപ്പം 4 ശതമാനത്തിലേക്കും കത്തിക്കയറി. പണപ്പെരുപ്പം നിയന്ത്രിക്കാനായി യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. പലിശഭാരം കൂടാൻ 80 ശതമാനത്തിലധികം സാധ്യതയാണ് വിപണി കാണുന്നത്. പലിശനിരക്ക് കൂട്ടേണ്ട സ്ഥിതിയാണുള്ളതെന്ന് ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വോളർ, ഷിക്കാഗോ ഫെഡറൽ റിസർവ് പ്രസിഡന്റ് ഓസ്റ്റൺ ഗൂൾസ്ബീ എന്നിവരും പറഞ്ഞതോടെ ഡിസംബറിൽ നിരക്കുയരുമെന്ന് ഏറക്കുറെ ഉറപ്പായി.
https://www.facebook.com/Malayalivartha

























