ശബരിമല നട തുറന്നതോടെ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള അയ്യപ്പ ഭക്തരുടെ തീർത്ഥാടനം സുഗമമാക്കാൻ സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേയും സജ്ജം

ശബരിമല നട തുറന്നതോടെ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള അയ്യപ്പ ഭക്തരുടെ തീർത്ഥാടനം സുഗമമാക്കാൻ സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവേയും സജ്ജമായി. മണ്ഡല, മകരവിളക്ക് യാത്രാത്തിരക്ക് പരിഗണിച്ച് ഇതുവരെ ഇരുവശത്തേക്കുമായി 14 സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തി.
പമ്പയിലേക്ക് ബസ് സർവീസുകളുള്ള എറണാകുളം, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെല്ലാം ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും വരും ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചനകളുള്ളത്.
ചർലാപ്പള്ളി(ഹൈദരാബാദ്)-കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്(07113-14) ഡിസംബർ 15 മുതൽ ജനുവരി 12 വരെ ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7.15ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ ഡിസംബർ 17 മുതൽ ജനുവരി 14 വരെ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചർലാപ്പള്ളിയിലെത്തും.
ചർലാപ്പള്ളി-കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്(07195-96) നവംബർ 22 മുതൽ ജനുവരി 17 വരെ ഞായറാഴ്ചകളിൽ രാത്രി 11.45ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 7.55ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ നവംബർ 24 മുതൽ ജനുവരി 19 വരെ ചൊവ്വാഴ്ചകളിൽ രാവിലെ 10.55ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7ന് ചർലാപ്പള്ളിയിലെത്തും. ചർലാപ്പള്ളി-കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്(07180-81) നവംബർ 20 മുതൽ ഡിസംബർ 25 വരെ വെള്ളിയാഴ്ചകളിൽ രാത്രി 11.45ന് പുറപ്പെട്ട് ഞായർ രാവിലെ 7.55ന് കൊല്ലത്തെത്തും.
മടക്ക ട്രെയിൻ നവംബർ 22 മുതൽ ഡിസംബർ 27 വരെ വരെ ഞായറാഴ്ചകളിൽ രാവിലെ 10.55ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7ന് ചർലാപ്പള്ളിയിലെത്തും. ചർലാപ്പള്ളി-കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്(07197-98) ഡിസംബർ 2 മുതൽ 23 വരെ ബുധനാഴ്ചകളിൽ രാത്രി 11.45ന് പുറപ്പെട്ട് വെള്ളി രാവിലെ 7.55ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ ഡിസംബർ 4 മുതൽ 25 വരെ വരെ വെള്ളിയാഴ്ചകളിൽ രാവിലെ 10.55ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7ന് ചർലാപ്പള്ളിയിലെത്തും.
ഹൈദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിൻ(07193-94) ഡിസംബർ 5 മുതൽ 26 വരെ ശനിയാഴ്ചകളിൽ രാത്രി 11.10ന് പുറപ്പെട്ട് തിങ്കൾ രാവിലെ 7.15ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ ഡിസംബർ 7 മുതൽ 28 വരെ തിങ്കളാഴ്ചകളിൽ രാവിലെ 10.55ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.30ന് ഹൈദരാബാദിലെത്തും. ചർലാപ്പള്ളി-കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്(07199-07200) ഡിസംബർ 30 മുതൽ ജനുവരി 13 വരെ ബുധനാഴ്ചകളിൽ രാത്രി 10.40ന് പുറപ്പെട്ട് വെള്ളി രാവിലെ 7.55ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ ജനുവരി 1 മുതൽ 15 വരെ വരെ വെള്ളിയാഴ്ചകളിൽ രാവിലെ 10.55ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 7ന് ചർലാപ്പള്ളിയിലെത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























