കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ...

കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ അഭ്യർത്ഥിച്ചു. പൈലറ്റ് സംസ്ഥാനമായി പ്രഖ്യാപിച്ചാൽ സംസ്ഥാന വിഹിതത്തിനു പുറമെ ഭൂമി, ക്ലിയറൻസുകൾ, കണക്റ്റിവിറ്റി എന്നിവ ഉറപ്പായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്‌ച നടന്നത് .
വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രീകരിച്ച് തുറമുഖ, ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണ, വ്യവസായ പദ്ധതികളിലും പങ്കാളിത്തം തേടി. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച മിഷൻ സമുദ്രയുടെ കീഴിൽ വിഭാവനചെയ്ത 1,03,500 കോടി രൂപയുടെ 12 പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകണം. കപ്പൽശാലകൾ, കപ്പൽ അറ്റകുറ്റപ്പണി ക്ളസ്റ്റർ, ഹരിത ഇന്ധനം, ലോജിസ്റ്റിക് പാർക്കുകൾ, തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായം, തീരദേശ ഷിപ്പിംഗ്, തുറമുഖ നഗരങ്ങൾ തുടങ്ങിയവയാണത്.
വിഴിഞ്ഞം റെയിൽ ലിങ്കിന് റെയിൽവേ ഫണ്ട്, ഫ്രീ ട്രേഡ് സോൺ, ഒരു തുറമുഖ സാമ്പത്തിക മേഖല, ഔട്ടർ റിംഗ് റോഡ് എന്നിവയിലും സഹായം തേടുകയും ചെയ്തു. പൂവാർ–വിഴിഞ്ഞം ഗ്രീൻഫീൽഡ് ക്ലസ്റ്റർ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിവേദനത്തിൽ ആവശ്യപ്പെട്ടു
അതേസമയം നവംബർ 20 മുതൽ 2027 ജൂൺ 15 വരെ വെസ്റ്റേൺ റീജിയൺ അൺലോക്കേറ്റഡ് പൂളിൽ നിന്ന് 150 മെഗാവാട്ടും സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്ന് 500 മെഗാവാട്ടും അധിക വൈദ്യുതി അനുവദിക്കണം. 540 മെഗാവാട്ടിനുള്ള ദീർഘകാല പവർ പർച്ചേസ് കരാറിനുള്ള പിന്തുണയും മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























