സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി....

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയിലേക്ക്. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇൻഷുറൻസ് പരിരക്ഷ പരമാവധി തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ഫിഷറീസ് വകുപ്പ് നടപ്പാക്കിവരുന്ന തുടർപദ്ധതിയാണ് ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതി.
2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്താൻ ഫിഷറീസ് ഡയറക്ടർ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടായിരുന്നു.
കണ്ണൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന; 120 ബസുകൾക്കെതിരെ കേസ്, ഒരു ലക്ഷത്തിലധികം രൂപ പിഴ
ബജറ്റ് പ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കുന്നതിനായി ഫിഷറീസ് മന്ത്രി നടത്തിയ ഇടപെടലുകളെത്തുടർന്ന് സർക്കാർ വിഷയം വിശദമായി പരിശോധിച്ചു. 20 ലക്ഷം രൂപയായി ഇൻഷുറൻസ് തുക ഉയർത്തുന്നതിന്റെ ആദ്യഘട്ടമായാണ് നിലവിൽ 15 ലക്ഷം രൂപയായി വർധിപ്പിച്ചിരിക്കുന്നത്.
കടലിലും അനുബന്ധ തൊഴിലിടങ്ങളിലും അപകടത്തിൽപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പുതിയ ഉത്തരവ് സഹായിക്കുമെന്നാണ് വിലയിരുത്തലുകളുള്ളത്. മത്സ്യമേഖലയുടെ സമഗ്ര പുരോഗതിയും തൊഴിലാളികളുടെ സുരക്ഷയും ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























