രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചതിരിഞ്ഞ് 3.10ന് അരിയന്നൂർ ശ്രീകൃഷ്ണ കോളേജിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. 3.30ന് ക്ഷേത്ര ദർശനം നടത്തുന്ന രാഷ്ട്രപതി 3.45ന് മടങ്ങും.
രാഷ്ട്രപതി ദർശനം നടത്തുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതസംഘം ഇന്നലെ ഗുരുവായൂരിൽ സന്ദർശനം നടത്തി.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി പി.എ ഉല്ലാസ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി സി.എൻ ഷാജു, തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി പി.ആർ ബിജോയ്, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആർ.മനോജ്, ഗുരുവായൂർ എ.സി.പി എം.സുരേന്ദ്രൻ ഉദ്യോഗസ്ഥർ ചേർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്.
"
https://www.facebook.com/Malayalivartha
























