ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.രാജ്യത്തുനിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്‌സലിസം വീണ്ടും തലപൊക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നിർദേശം നൽകുകയും ചെയ്തു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ് മോദിയുടെ നിർദേശം.
വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 11 സെക്രട്ടറിമാർ യോഗത്തിൽ അവതരണങ്ങൾ നടത്തി. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതും രാജ്യത്തു നിന്ന് നക്‌സലിസം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളുമായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളായുണ്ടായിരുന്നത്.
അതേസമയം ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളും യോഗത്തിൽ വിശദമായി ചർച്ചയായി. 2011നും 2023നും ഇടയിൽ ഇന്ത്യയിൽ 50 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നതായി ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുകയും ചെയ്യുന്നു. രാജ്യത്തെ കടുത്ത ദാരിദ്ര്യനിരക്കിൽ 90 ശതമാനം കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ നാലിൽ ഒന്നിലധികം പേരായിരുന്ന കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം ഇപ്പോൾ 38 പേരിൽ ഒരാൾ എന്ന നിലയിലേക്ക് കുറയുകയും ചെയ്തു. ഈ നേട്ടത്തിന് മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ജീവനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് കാരണമെന്ന് മോദി പറഞ്ഞു.
പതിറ്റാണ്ടുകളായി 'ഗരീബി ഹഠാവോ' എന്നത് ഒരു മുദ്രാവാക്യമായി മാത്രം നിലനിന്നിരുന്നുവെന്നും എന്നാൽ ക്ഷേമപദ്ധതികളിലൂടെ ദാരിദ്ര്യം കുറയ്ക്കാൻ തന്റെ സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. ദരിദ്രർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. നക്‌സലിസത്തിനെതിരായ പ്രവർത്തനങ്ങൾ പരാമർശിച്ച പ്രധാനമന്ത്രി, മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.
50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞെങ്കിൽ 2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യവും കൈവരിക്കാനാകുമെന്ന് അദ്ദേഹം പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha























